കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ ആദിവാസി പുനരധിവാസത്തിനായി കണ്ടെത്തിയ 822 ഏക്കര്‍ ഭൂമി കാണ്മാനില്ല, പ്രതിഷേധ സമരത്തിനൊരുങ്ങി സംഘടനകള്‍

2002ല്‍ എ കെ ആന്‍റണി സര്‍ക്കാര്‍ ചിന്നക്കനാലില്‍ ആദിവാസി പുനരധിവാസ പദ്ധതിക്കായി 1490 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. 2003ല്‍ പുനരധിവാസ പദ്ധതി നടപ്പിലാക്കി

ആദിവാസി പുനരധിവാസത്തിനായി നല്‍കിയ ഭൂമി  ഭൂമി കാണ്മാനില്ലെന്നും  ഭൂമാഫിയയിയെ സഹായിക്കുകയാണെന്നും പരാതി  എ കെ ആന്‍റണി സര്‍ക്കാര്‍  ചിന്നക്കനാലില്‍ ആദിവാസി പുനരധിവാസ പദ്ധതി  പുനരധിവാസ പദ്ധതി  tribal land  822 acre disappered in idukki  idukki chinnakanal  tribal land disappeared  latest news in idukki  latest news today  ഇന്നത്തെ പ്രധാന വാര്‍ത്ത  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
822 ഏക്കർ എവിടെ?; ആദിവാസി പുനരധിവാസത്തിനായി നല്‍കിയ ഭൂമി കാണ്മാനില്ലെന്നും ഭൂമാഫിയയിയെ സഹായിക്കുകയാണെന്നും പരാതി

By

Published : Nov 5, 2022, 5:13 PM IST

ഇടുക്കി: ചിന്നക്കനാലിൽ ആദിവാസി പുനരധിവാസത്തിനായി കണ്ടെത്തിയ 822 ഏക്കർ ഭൂമി കാണ്മാനില്ല. ഭൂമിയ്‌ക്ക് വ്യക്‌തമായ രേഖകളുമില്ല. 2002ലാണ് എ കെ ആന്‍റണി സര്‍ക്കാര്‍ ചിന്നക്കനാലില്‍ ആദിവാസി പുനരധിവാസ പദ്ധതിക്കായി 1490 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. 2003ല്‍ പുനരധിവാസ പദ്ധതി നടപ്പിലാക്കി.

ഇടുക്കിയിൽ ആദിവാസി പുനരധിവാസത്തിനായി കണ്ടെത്തിയ 822 ഏക്കര്‍ ഭൂമി കാണ്മാനില്ല, പ്രതിഷേധ സമരത്തിനൊരുങ്ങി സംഘടനകള്‍

ചിന്നക്കനാല്‍, വിലക്ക്, പന്തടിക്കളം, മുന്നൂറ്റിയൊന്ന് കോളനി, സൂര്യനെല്ലി എന്നിവിടങ്ങളിലായി 566 ആദിവാസി കുടുംബങ്ങള്‍ക്കായി 668 ഏക്കര്‍ ഭൂമി വിതരണം നടത്തി. ബാക്കിയുള്ള 822 ഏക്കര്‍ ഭൂമി വിതരണം വൈകുന്നതിനെതിരെ ആദിവാസികള്‍ പരാതിയുമായി രംഗത്തെത്തിയപ്പോള്‍ ഈ ഭൂമിയിലെ 142 ഏക്കറില്‍ അവകാശവാദം ഉന്നയയിച്ച് കേസുകള്‍ നിലനില്‍ക്കുകയാണെന്നും ബാക്കി ഭൂമി എച്ച്‌എന്‍എല്‍ കമ്പനിയ്ക്ക് പാട്ടത്തിന് നല്‍കിയെന്നും ജില്ല കലക്‌ടര്‍ റിപ്പോര്‍ട്ട് നൽകിയിരുന്നു.

ആദിവാസി പുനരധിവാസത്തിനായി നല്‍കിയ ഭൂമി കാണ്മാനില്ലെന്നും ഭൂമാഫിയയിയെ സഹായിക്കുകയാണെന്നും പരാതി

എന്നാല്‍ പാട്ടക്കരാര്‍ അവസാനിച്ച ഭൂമി ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് വീണ്ടും ആദിവാസി സംഘടനകൾ മന്ത്രിക്ക് പരാതി നൽകി. മന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ റിപ്പോർട്ട് ആവശ്യപ്പെടുകയും ഉടുമ്പൻചോല തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിൽ ഭൂമി സംബന്ധിച്ച് രേഖകള്‍ ഇല്ലെന്നായിരുന്നു മറുപടി. വിതരണത്തിനായി കണ്ടെത്തിയ ബാക്കി ഭൂമിയെവിടെയെന്നാണ് ആദിവാസികൾ ചോദിക്കുന്നത്.

ഇടുക്കിയിൽ ആദിവാസി പുനരധിവാസത്തിനായി കണ്ടെത്തിയ 822 ഏക്കര്‍ ഭൂമി കാണ്മാനില്ല, പ്രതിഷേധ സമരത്തിനൊരുങ്ങി സംഘടനകള്‍

വനവത്‌ക്കരണത്തിന്‍റെ ഭാഗമായി റവന്യൂ വനം വകുപ്പുകള്‍ ഒത്തുകളിക്കുകയാണെന്നും ഭൂമി വനംവകുപ്പിന് കൈമാറാനുള്ള നീക്കമാണെന്നും ആദിവാസി സംഘടനകള്‍ ആരോപിക്കുന്നുണ്ട്. ഇനിയും ആയിരത്തിലധികം വരുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഇടുക്കിയില്‍ ഭൂമി വിതരണം നടത്താനുണ്ടെന്നിരിക്കെ, വിരണത്തിനായി മാറ്റിയിട്ടിരുന്ന ഭൂമി ഇല്ലെന്ന റിപ്പോര്‍ട്ട് നല്‍‍കിയതിന് പിന്നില്‍ ഭൂമാഫിയയെ സഹായിക്കുന്നതിനുള്ള നീക്കമാണെന്നും ആദിവാസി നേതാക്കള്‍ ആരോപിക്കുന്നു. ഇതിനെതിരെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഒരുങ്ങുകയാണ് സംഘടനകൾ.

ABOUT THE AUTHOR

...view details