കേരളം

kerala

ETV Bharat / state

സംസ്ഥാനപാതയിൽ അപകട ഭീഷണി ഉയർത്തിയ മരങ്ങൾ മുറിച്ച് അധികൃതർ - ഇടുക്കി

കുമളി മൂന്നാർ സംസ്ഥാനപാതയിലാണ് ജീവന് ഭീഷണിയായി നിന്ന വന്‍മരങ്ങൾ അധികൃതർ മുറിച്ചുമാറ്റിയത്.

trees pose threat to national highway  kumali  idukky  സംസ്ഥാനപാതയിൽ അപകട ഭീഷണി ഉയർത്തിയ മരങ്ങൾ മുറിച്ച് അധികൃതർ  ഇടുക്കി  കുമളി മൂന്നാർ സംസ്ഥാനപാത
സംസ്ഥാനപാതയിൽ അപകട ഭീഷണി ഉയർത്തിയ മരങ്ങൾ മുറിച്ച് അധികൃതർ

By

Published : Jun 9, 2021, 7:10 AM IST

ഇടുക്കി:കുമളി മൂന്നാർ സംസ്ഥാനപാതയിൽ അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്ന വൻ മരത്തിന്‍റെ ശിഖരങ്ങൾ മുറിച്ചു മാറ്റി പിഡബ്ല്യുഡി. ഇടിവി വാർത്തയെത്തുടർന്നായിരുന്നു നടപടി.

നെടുങ്കണ്ടം കല്ലാറിൽ ടൗണിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വലിയ വാകമരമംണ് അപകടഭീഷണി ഉയർത്തിയിരുന്നത്. സമീപത്ത് കൂടി കടന്നു പോയിരുന്ന വൈദ്യുതി ലൈനിൽ മുട്ടിയായിരുന്നു മരത്തിന്‍റെ ചില്ലകൾ നിന്നത്.

സംസ്ഥാനപാതയിൽ അപകട ഭീഷണി ഉയർത്തിയ മരങ്ങൾ മുറിച്ച് അധികൃതർ

Also read: ETV IMPACT:സ്വകാര്യ വ്യക്തി തടയണ കെട്ടി നീരൊഴുക്ക് തടസപ്പെടുത്തിയ സംഭവം; നടപടിയുമായി ഗ്രാമപഞ്ചായത്ത്

അപകടാവസ്ഥ ഇടിവി ഭാരത് ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് ജില്ലാ കലക്ടർ വിഷയത്തിൽ ഇടപെടുകയായിരുന്നു. കെ. എസ്. ഇ. ബി, പിഡബ്ല്യൂഡിയുടെ സമയോചിതമായ പ്രവർത്തനത്തിൽ നാട്ടുകാർ നന്ദി അറിയിച്ചു.

കല്ലാറ്റിലെ മരം ഉൾപ്പെടെ അപകടാവസ്ഥയിലായിരുന്ന ഒമ്പത് മരങ്ങളും ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശപ്രകാരം സംസ്ഥാന പാതയിൽ നിന്നും മുറിച്ചു മാറ്റി.

ABOUT THE AUTHOR

...view details