ഇടുക്കി: വണ്ടിപ്പെരിയാർ ടൗണിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഉച്ചകഴിഞ്ഞ് നാലരയോട് കൂടി വണ്ടിപ്പെരിയാർ ലീമാസ് ജംഗ്ഷന് സമീപം കെകെ റോഡിലേക്കാണ് മണ്ണിടിഞ്ഞു വീണത്. മഴ തുടങ്ങിയപ്പോൾ ഗ്രാമപഞ്ചായത്തിന്‍റെ കംഫർട്ട് സ്റ്റേഷൻ നിർമാണത്തിനായി മണ്ണെടുത്ത് മാറ്റിയത് അപകടത്തിന് കാരണമായി എന്നാണ് ആരോപണം.
വണ്ടിപ്പെരിയാർ ടൗണിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു - Traffic disrupted
വണ്ടിപ്പെരിയാർ ലീമാസ് ജംഗ്ഷന് സമീപം കെകെ റോഡിലേക്കാണ് മണ്ണിടിഞ്ഞു വീണത്.
വണ്ടിപ്പെരിയാർ ടൗണിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
അപകടസമയത്ത് വാഹനങ്ങളോ ആളുകളോ സംഭവസ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വൻ അപകടമാണ് ഒഴിവായത്. തുടർന്ന് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് അധികൃതരും പീരുമേട് ഫയർഫോഴ്‌സും സ്ഥലത്തെത്തി മണ്ണ് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു. കൊട്ടാരക്കര - ദിണ്ഡിഗൽ ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം പൂർണമായും തടസപ്പെട്ടു. മേഖലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മണ്ണിടിച്ചിൽ ഭീഷണിയുള്ള സാഹചര്യമാണുള്ളത് .
Last Updated : Aug 9, 2020, 8:27 PM IST