ഇടുക്കി: കനത്ത മഴയിൽ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പുല്ലുകണ്ടം ഗ്രോട്ടോപടി പണിക്കൻകുടി റോഡിൽ പാറ ഇടിഞ്ഞു വീണു ഗതാഗതം പൂർണമായും തടസപ്പെട്ടു . ഇതോടെ പ്രദേശവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥയിലാണ്. 150ഓളം കുടുംബങ്ങൾക്ക് ഏക ആശ്രയമായ വഴിയാണ് പുല്ലുകണ്ടം ഗ്രോട്ടോപടി - പണിക്കൻകുടി റോഡ്.
പാറ ഇടിഞ്ഞു വീണ് പുല്ലുകണ്ടം ഗ്രോട്ടോപടി പണിക്കൻകുടി റോഡില്‍ ഗതാഗതതടസം
ഗ്രാമപഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കൽക്കെട്ടും കോൺക്രീറ്റും മഴയില്‍ പൂർണമായി തകർന്നു.
പാറ ഇടിഞ്ഞു വീണ് പുല്ലുകണ്ടം ഗ്രോട്ടോപടി പണിക്കൻകുടി റോഡില്‍ ഗതാഗതതടസം
ഗ്രാമപഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കൽക്കെട്ടും കോൺക്രീറ്റും മഴയില്‍ പൂർണമായി തകർന്നു. വലിയ പറ ഇടിഞ്ഞു വീണതാണ് റോഡ് പൂർണമായും തകരുവാൻ കാരണമായത്. പാറ പൊട്ടിച്ചു നീക്കി റോഡിന്‍റെ സംരക്ഷണ ഭിത്തി കെട്ടിയാൽ മാത്രമേ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുവാൻ സാധിക്കുകയുള്ളു. അടിയന്തരമായി പാറക്കല്ലുകൾ പൊട്ടിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.