കേരളം

kerala

ETV Bharat / state

ക്രിസ്മസ് വിപണി സജീവമാക്കാന്‍ ഒരുങ്ങി ഇടുക്കിയിലെ വ്യാപാരികൾ

കഴിഞ്ഞ കുറച്ച് നാളുകളായി ഹൈറേഞ്ചിലെ വ്യാപാരമേഖല വലിയ മാന്ദ്യം നേരിടുന്നുണ്ട്

ക്രിസ്മസ്  വിപണി  ഇടുക്കിയിലെ വ്യാപാരികൾ  Idukki  Christmas market
ക്രിസ്മസ് വിപണി സജീവമാക്കാന്‍ ഒരുങ്ങി ഇടുക്കിയിലെ വ്യാപാരികൾ

By

Published : Dec 9, 2020, 5:49 PM IST

ഇടുക്കി:കൊവിഡ് ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും പ്രതീക്ഷയോടെ ക്രിസ്മസ് വിപണി സജീവമാക്കാന്‍ ഒരുങ്ങുകയാണ് വ്യാപാരികള്‍. ഹൈറേഞ്ചിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി നക്ഷത്രങ്ങളും ക്രിസ്മസ് പാപ്പ വേഷങ്ങളും അനുബന്ധ വസ്തുക്കളുമെല്ലാം എത്തിച്ച് കഴിഞ്ഞു. വരും ദിവസങ്ങളില്‍ വില്‍പ്പന കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. കഴിഞ്ഞ കുറച്ച് നാളുകളായി ഹൈറേഞ്ചിലെ വ്യാപാരമേഖല വലിയ മാന്ദ്യം നേരിടുന്നുണ്ട്. പ്രളയവും കൊവിഡും സമ്മാനിച്ച മാന്ദ്യത്തില്‍ നിന്നും ഇനിയും വ്യാപാരമേഖല കരകയറിയിട്ടില്ല. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളെ പ്രതീക്ഷയോടെയാണ് വ്യാപാരമേഖല ഉറ്റുനോക്കുന്നത്.

ക്രിസ്മസ് വിപണി സജീവമാക്കാന്‍ ഒരുങ്ങി ഇടുക്കിയിലെ വ്യാപാരികൾ

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറിയ രീതിയിലുള്ള വില വ്യത്യാസം വിപണിയില്‍ പ്രകടമാണ്. കേക്കുകള്‍ക്കും നക്ഷത്രങ്ങള്‍ക്കും പാപ്പാ വേഷങ്ങള്‍ക്കും അലങ്കാരബള്‍ബുകള്‍ക്കും ആവശ്യക്കാരേറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരശാലകളില്‍ സ്റ്റോക്കുകള്‍ എത്തിച്ചിട്ടുള്ളത്. അതേ സമയം സ്‌കൂളുകളും കോളജുകളും തുറക്കാത്തത് വിപണിക്ക് നേരിയ ക്ഷീണമുണ്ടാക്കുമെന്ന അഭിപ്രായവും ചില വ്യാപാരികള്‍ പങ്ക് വച്ചു. കൊവിഡ് ആശങ്ക ഉയരുകയും ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് പകിട്ട് കുറയുകയും ചെയ്താല്‍ ക്രിസ്മ‌സ് വിപണിയേയും അത് പ്രതികൂലമായി ബാധിക്കും.

ABOUT THE AUTHOR

...view details