ഇടുക്കി: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജകുമാരിയിൽ ട്രാക്ടര്‍ റാലി നടത്തി. കർഷകർക്ക് പിന്തുണ അറിയിക്കുന്നതിനൊപ്പം കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കുക, കോർപ്പറേറ്റുകളുടെ ലാഭക്കൊതിയിൽ നിന്നും രാജ്യത്തെ രക്ഷിക്കുക, രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനം ശക്‌തിപ്പെടുത്തുക, കാർഷിക ഉല്‍പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലി സംഘടിപ്പിച്ചത്.
കര്‍ഷകര്‍ക്ക് പിന്തുണ; ഇടുക്കിയില്‍ ട്രാക്‌ടര്‍ റാലി സംഘടിപ്പിച്ചു - ഇടുക്കി
രാജകുമാരി പഞ്ചായത്തിലാണ് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചത്
കര്‍ഷകര്‍ക്ക് പിന്തുണ; ഇടുക്കിയില്‍ ട്രാക്‌ടര്‍ റാലി സംഘടിപ്പിച്ചു
രാജകുമാരി സ്പൈസ് സിറ്റി സ്വയം സഹായ സംഘത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ വിവിധ സംഘടനകളും വ്യാപാരികളും പങ്കെടുത്തു. പഞ്ചായത്ത് ജങ്ഷനില്‍ നിന്നും ആരംഭിച്ച റാലി രാജകുമാരി ടൗൺ ചുറ്റി സെൻട്രൽ ജങ്ഷനില്‍ സമാപിച്ചു.