ഇടുക്കി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജില്ലയിലെ പ്രധാനപ്പെട്ട പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതോടെ സഞ്ചാരികൾ നിരാശരായി മടങ്ങുന്നു. വിനോദസഞ്ചാര മേഖലയിലെ വ്യാപാരികൾക്കും ജീവനക്കാർക്കും ഉൾപ്പെടെ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ടൂറിസം കേന്ദ്രങ്ങൾ അടച്ചത്.
ഇത് അറിയാതെ വിവിധ ജില്ലകളിൽ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും നിരവധി സഞ്ചാരികളാണ് പ്രദേശിക ടൂറിസം കേന്ദ്രങ്ങളിൽ എത്തി നിരാശരായി മടങ്ങുന്നത്. അതേസമയം ഓണകാലത്തോട് അനുബന്ധിച്ച് ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിച്ചിരുന്നു.
ഇടുക്കിയിലെ പ്രദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുന്നു പ്രധാന ടൂറിസം കേന്ദ്രങ്ങൾ എല്ലാം സജീവമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇടുക്കിയുടെ തനത് ഭംഗി ആസ്വദിക്കണമെങ്കിൽ പ്രാദേശിക കേന്ദ്രങ്ങൾ കൂടി തുറന്ന് പ്രവർത്തിക്കണം.
also read:കരിപ്പൂരില്‍ വിമാനം ഇടിച്ചിറങ്ങിയത് പൈലറ്റിന്‍റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ഗ്രാമീണ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടു സംസ്ഥാന തലത്തിൽ അറിയിപ്പുകൾ ഒന്നും നൽകാത്തതാണ് സഞ്ചാരികൾ കൂട്ടത്തോടെ ഇടുക്കിയിലേക്ക് എത്തുവാൻ കാരണം. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചതോടെ ഈ മേഖലയിൽ ജോലി ചെയ്തിരുന്ന നിരവധിയാളുകൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് .