ഇടുക്കി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നു. മൂന്നാറിൻ്റെ കുളിരാസ്വദിക്കുന്നതിനും മാട്ടുപ്പെട്ടിയിലെയും കുണ്ടളയിലും ബോട്ട് സവാരി നടത്താനും സഞ്ചാരികളുടെ വലിയ തിരക്കാണ് മൂന്നാറിൽ അനുഭവപ്പെടുന്നത്. മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന രാജമല, വട്ടവട, ടോപ് സ്റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്കാണ് . ബോട്ട് സവാരിയും മൂന്നാറിൻ്റെ കുളിരും ഏറെ സന്തോഷം നല്‍കുന്നതായി സഞ്ചാരികളും പറയുന്നു.
ഉണർവോടെ മൂന്നാറിലെ വിനോദ സഞ്ചാര മേഖല - munnar tourism
തുടർച്ചയായ രണ്ട് വർഷങ്ങളിലായി പ്രളയം മൂലമുണ്ടായ തകർച്ചയിൽ നിന്ന് പതിയെ കരകയറുകയാണ് മൂന്നാറിലെ വിനോദ സഞ്ചാര മേഖല.
പച്ച പിടിച്ച് മൂന്നാറിൻ്റെ വിനോദ സഞ്ചാര മേഖല
സഞ്ചാരികള്‍ കൂടുതലായി എത്തിതുടങ്ങിയതോടെ മൂന്നാറിൻ്റെ വ്യാപാരമേഖലയും ഉണര്‍ന്നിട്ടുണ്ട്. പുതുവത്സരാഘോഷങ്ങള്‍ക്കായി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ബുക്കിങ് പുരോഗമിക്കുകയാണ്. വരും ദിവസങ്ങളില്‍ അന്തരീഷ ഉഷ്മാവ് പൂജ്യത്തിന് താഴേക്ക് പോകുമെന്നും മഞ്ഞു വീഴ്ച ഉണ്ടാകുമെന്നുമാണ് വിനോദ സഞ്ചാര വകുപ്പിൻ്റെ വിലയിരുത്തൽ. തണുപ്പ് കൂടുന്നതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടാകുമെന്നുമാണ് വിലയിരുത്തൽ.
Last Updated : Dec 28, 2019, 1:37 PM IST