കേരളം

kerala

ETV Bharat / state

ഇളവുകൾ തുണയായി, ഇടുക്കി ഉണരുന്നു: കുളിരും കാഴ്‌ചയും തേടി സഞ്ചാരികളുടെ വരവ് - ഇടുക്കിയിലെ ടൂറിസം മേഖല

കാൽവരി മൗണ്ട്, രാമക്കൽ മേട്, ശ്രീനാരായണപുരം, ഇടുക്കി ഡാം, അഞ്ചുരുളി, മറയൂർ, വട്ടവട തുടങ്ങിയ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. നവംബർ മാസം തണുപ്പ് ആരംഭിക്കുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസം സീസൺ ആരംഭിക്കും.

Idukki  Idukki Tourism  Covid Restriction  Idukki Sector Reopen  ഇടുക്കി ടൂറിസം  ഇടുക്കിയിലെ ടൂറിസം മേഖല  ഇടുക്കി വിനോദ സഞ്ചാരം
ഇളവുകള്‍ തുണയായി; സജീവമായി ഇടുക്കി ടൂറിസം മേഖല

By

Published : Sep 22, 2021, 7:21 AM IST

Updated : Sep 22, 2021, 7:40 AM IST

ഇടുക്കി:കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു. വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചതോടെയാണ് ടൂറിസം മേഖല വീണ്ടും സജീവമായത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ശനി, ഞായർ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ഇളവുകൾ തുണയായി, ഇടുക്കി ഉണരുന്നു: കുളിരും കാഴ്‌ചയും തേടി സഞ്ചാരികളുടെ വരവ്

വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി സഞ്ചാരികളാണ് ഇടുക്കിയുടെ മഞ്ഞും കുളിരും ആസ്വാദിക്കാൻ മലകയറി എത്തുന്നത്. കൊവിഡ് തീർത്ത പ്രതിസന്ധികളിൽ നിന്നും ആശ്വാസം തേടിയാണ് വിനോദസഞ്ചാരികള്‍ എത്തുന്നത്.

കൂടുതല്‍ വായനക്ക്: സംസ്ഥാനത്ത് 15,768 പേര്‍ക്കുകൂടി COVID 19 ; 214 മരണം

വാകിസിന്‍ വിതരണം 75 ശതമാനം പൂർത്തീകരിച്ചതോടെ സര്‍ക്കാര്‍ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചിരുന്നു. ഇതോടെയാണ് സഞ്ചാരികളുടെ ഒഴുക്കില്‍ വര്‍ധനയുണ്ടായത്. അടച്ചുപൂട്ടലിന്‍റെ വിരസത അകറ്റാൻ പ്രാദേശികരായ ആളുകളും കുടുംബസമേതം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്.

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ ശനി ഞായർ ദിവസങ്ങളിലായി മൂവായിരത്തി അഞ്ഞൂറോളം ആളുകൾ സന്ദർശനം നടത്തിയെന്നാണ് ടൂറിസം വകുപ്പിന്‍റെ കണക്ക്. കാൽവരി മൗണ്ട്, രാമക്കൽ മേട്, ശ്രീനാരായണപുരം, ഇടുക്കി ഡാം, അഞ്ചുരുളി, മറയൂർ, വട്ടവട തുടങ്ങിയ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. നവംബർ മാസം തണുപ്പ് ആരംഭിക്കുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസം സീസൺ ആരംഭിക്കും.

Last Updated : Sep 22, 2021, 7:40 AM IST

ABOUT THE AUTHOR

...view details