കേരളം

kerala

ETV Bharat / state

ടൂറിസം മേഖല ഉണരുന്നു; സഞ്ചാരികളെ ആകർഷിക്കാന്‍ പുതിയ പാക്കേജുകളുമായി ചെറുകിട സംരംഭകര്‍

മധ്യവേനല്‍ അവധിയോടെ കൂടുതല്‍ സഞ്ചാരികള്‍ ഇടുക്കിയുടെ മലനിരകളിലേയ്ക്ക് എത്തുമെന്നാണ് ചെറുകിട സംരംഭകരുടെ പ്രതീക്ഷ.

idukki tourism  ഇടുക്കി ടൂറിസം മേഖല  ഇടുക്കി മധ്യവേനല്‍ അവധി സഞ്ചാരികള്‍  ഇടുക്കി ടൂറിസം ചെറുകിട സംരംഭകര്‍
ഇടുക്കിയിലെ ടൂറിസം മേഖല ഉണരുന്നു; സഞ്ചാരികളെ ആകർഷിക്കാന്‍ പുതിയ പാക്കേജുകളുമായി ചെറുകിട സംരംഭകര്‍

By

Published : Feb 28, 2022, 1:02 PM IST

ഇടുക്കി: കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം തിരിച്ചു വരവിന്‍റെ പാതയിലാണ് ഇടുക്കിയിലെ ടൂറിസം മേഖല. ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളിലടക്കം സഞ്ചാരികള്‍ എത്തി തുടങ്ങി. മധ്യവേനല്‍ അവധിയോടെ കൂടുതല്‍ സഞ്ചാരികള്‍ ഇടുക്കിയുടെ മലനിരകളിലേയ്ക്ക് എത്തുമെന്നാണ് ചെറുകിട സംരംഭകരുടെ പ്രതീക്ഷ.

ഇടുക്കിയിലെ ടൂറിസം മേഖല ഉണരുന്നു

മധ്യവേനല്‍ അവധിക്കാല സീസണില്‍ ഇടുക്കിയിലേയ്ക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിയ്ക്കാനുള്ള ശ്രമത്തിലാണ് ഹോം സ്‌റ്റേ നടത്തിപ്പുകാരുടെ കൂട്ടായ്‌മയായ 'ഹാറ്റ്‌സ്'. നിരക്ക് കുറച്ചും ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയും നൂതന പാക്കേജുകള്‍ ആവിഷ്‌കരിച്ചുമാണ് 'ഹാറ്റ്‌സ്' സഞ്ചാരികളെ ഇടുക്കിയിലെ മലനിരകളിലേക്ക് വിളിക്കുന്നത്.

മൂന്നാറിനും തേക്കടിയ്ക്കും പുറമെ, രാമക്കല്‍മേട്, വാഗമണ്‍, മറയൂര്‍, മാങ്കുളം തുടങ്ങി ജില്ലയിലെ വിവിധ മേഖലകളെ കോര്‍ത്തിണക്കിയാണ് ഹാറ്റ്‌സ് പദ്ധതികള്‍ തയ്യാറാക്കുന്നത്.

Also read: യുദ്ധമുഖത്ത് നിന്ന് അവരെത്തി.. മക്കളെ വാരിപ്പുണർന്ന് മാതാപിതാക്കൾ..

ABOUT THE AUTHOR

...view details