ഇടുക്കിയിൽ ഷാപ്പ് ലേലത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പത്ത് റേഞ്ച്കളിലെ 43 ഗ്രൂപ്പുകളിൽ നിന്നായി 101 പേരാണ് ലേലത്തിനെത്തിയത്.
ഇടുക്കി: കൊവിഡ് നിയന്ത്രണത്തിനിടെ ഇടുക്കി കലക്ട്രേറ്റിൽ നടന്ന ഷാപ്പ് ലേലത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധം നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലയിലെ പത്ത് റേഞ്ച്കളിലെ 43 ഗ്രൂപ്പുകളിൽ നിന്നായി 101 പേരാണ് ലേലത്തിനെത്തിയത്. ലേലം ആരംഭിച്ചതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. കൂട്ടം കൂടി എത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് ലേല ക്രമീകരണമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഒരോ മേഖലകൾ തിരിച്ചാണ് ലേലം നടന്നത്.