ഇടുക്കി: ജില്ലയിലെ പട്ടയ നടപടികള്‍ വേഗത്തിലാക്കാന്‍ നിർദ്ദേശം നൽകി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ഫെബ്രുവരിയില്‍ പതിനായിരം പേര്‍ക്ക് പട്ടയം നല്‍കുമെന്നും ആറായിരം പട്ടയങ്ങള്‍ തയ്യാറായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോളനികളിലുള്ളവര്‍ക്കും പട്ടയം നല്‍കും. പത്തുചെയിനിലും പട്ടയം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കും.
പട്ടയ നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
ഫെബ്രുവരിയില്‍ പതിനായിരം പേര്‍ക്ക് പട്ടയം നല്‍കുമെന്നും ആറായിരം പട്ടയങ്ങള്‍ തയ്യാറായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പട്ടയ നടപടികള്‍ വേഗത്തിലാക്കാന്‍ റവന്യൂ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം
കടമുറികൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെ പട്ടയ പ്രശ്‌നവും പരിഹരിക്കാന്‍ നടപടി ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതു വരെ ഏഴു പട്ടയമേളകളിലായി ജില്ലയില്‍ 31820 പേര്‍ക്കു പട്ടയം നല്‍കി. ജില്ലയില്‍ ഇനിയും ശേഷിക്കുന്ന പരമാവധി പേര്‍ക്ക് പട്ടയം നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.