കേരളം

kerala

ETV Bharat / state

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും പരിക്ക് - വാഹനാപകടം

ടിപ്പര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം  tipper lorry and bikes collides  accident latest news  വാഹനാപകടം  ഇടുക്കി വാര്‍ത്തകള്‍
ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും പരിക്ക്

By

Published : Feb 1, 2020, 7:36 PM IST

ഇടുക്കി: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച ഉച്ചയോടെ ഇരട്ടയാര്‍ നത്തുകല്ലില്‍ വെച്ചാണ് അപകടമുണ്ടായത്. ഇടുക്കി പാണ്ടിപ്പാറ സ്വദേശികളായ പങ്കജാക്ഷനും മകന്‍ അനന്ദുവിനുമാണ് പരിക്കേറ്റത്. കട്ടപ്പനയില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടയില്‍ ടിപ്പര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും തെറിച്ച് വീണ പങ്കജാക്ഷന്‍റെ തല റോഡരികിലെ കലുങ്കില്‍ ചെന്നിടിച്ചു. ഗുരുതരമായി പരിക്കേറ്റ പങ്കജാക്ഷനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനന്ദുവിന്‍റെ പരിക്ക് ഗുരുതരമല്ല.

ABOUT THE AUTHOR

...view details