കൊവിഡ് ബാധിതനായ ഇടുക്കി സ്വദേശി ന്യൂയോർക്കിൽ മരിച്ചു - കേരള കൊറോണ മരണം
ന്യൂയോർക്കിൽ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തങ്കച്ചൻ ഇഞ്ചനാട്ടാണ് കൊവിഡ് ബാധിച്ച് മരിച്ചത്
ഇടുക്കി സ്വദേശി
ഇടുക്കി: കൊവിഡ് ബാധിച്ച് തൊടുപുഴ സ്വദേശി ന്യൂയോർക്കിൽ മരിച്ചു. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥൻ തങ്കച്ചൻ ഇഞ്ചനാട്ട് (51) ആണ് മരിച്ചത്. കോവിഡ് ബാധിതനായ ഇയാൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടോടെയായിരുന്നു മരണം. ന്യൂയോർക്കിലെ ക്വീൻസിലായിരുന്നു തങ്കച്ചൻ താമസിച്ചിരുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.