കുട്ടിയുടെ നിലയില്‍ മാറ്റമില്ല; മാതാവിന് എതിരെയും കേസ് - thodupuzhz
കുട്ടിയുടെ രക്ത സമ്മര്‍ദ്ദം വളരെ താഴ്ന്നു. പീഢന വിവരം മറച്ചു വെച്ചതിനാണ് മാതാവിന് എതിരെ കേസെടുത്തത്
തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ ഏഴ് വയസുകാരന്‍റെ മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനം മന്ദീഭവിച്ച നിലയില്‍. കുട്ടിയുടെ രക്തസമ്മര്‍ദ്ദം താഴ്ന്ന അവസ്ഥയില്‍ തുടരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളേജിലാണ് കുട്ടിയിപ്പോള്‍. തലച്ചോറില്‍ വീക്കമുണ്ടെന്നും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂവെന്നും ഇന്നലെ രാവിലെ സ്കാനിങ്ങില്‍ വ്യക്തമായിരുന്നു. മറ്റു ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥായണുള്ളത്. അതിനാല്‍ വിദഗ്ധ ഡോക്ടര്‍മാരെ ഇവിടെയെത്തിച്ച് പരമാവധി ചികിത്സ നല്‍കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ന്യൂറോ സയന്‍സ് വിഭാഗം മേധാവി ഡോ ജി ശ്രീകുമാര്‍, ഡോ ഹാരിസ് ശിശു ചികിത്സാ വിഭാഗത്തിലെ ഡോ ജിജി തുടങ്ങിയവരടങ്ങിയ സംഘം ഇന്നലെ ഉച്ച മുതല്‍ കുട്ടിയെ നിരീക്ഷിക്കാനായി ആശുപത്രിയിലുണ്ട്. കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രി പരിസരത്തുണ്ട്. പീഢന വിവരം മറച്ചു വെച്ചതിന് കുട്ടിയുടെ അമ്മക്ക് എതിരെ പൊലീസ് കേസെടുത്തു. ഇവരെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസെടുത്ത സാഹചര്യത്തില്‍ ഇവരെ വീണ്ടും കസ്റ്റഡിയിലെടുക്കും.