തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനിലയിൽ പുരോഗതിയില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. മസ്തിഷ്കത്തിന്‍റെ പ്രവർത്തനം പൂർണ്ണമായും നിലച്ച സാഹചര്യത്തിൽ കുട്ടിക്ക് ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നൽകുന്നത്. 250 മില്ലി ഭക്ഷണം വരെ ഇങ്ങനെ നല്‍കി.
തൊടുപുഴയിലെ കുട്ടിയുടെ അവസ്ഥയില്‍ മാറ്റമില്ല - ആശുപത്രി അധികൃതർ
ആന്തരീകവയവങ്ങൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കുട്ടിയെ വെന്‍റിലേറ്ററിന്‍റെ സഹായം തുടരും
ഫയൽ ചിത്രം
ഇന്നലെ രാത്രി ആരോഗ്യമന്ത്രി കെ കെ ഷൈലജ കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. നിലവിലെ ചികിത്സ തുടരാനും വെന്‍റിലേറ്ററിന്‍റെ സഹായം പരമാവധി നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. വിദഗ്ധരായ പ്രത്യേക വൈദ്യസംഘം കുട്ടിയുടെ നില പരിശോധിക്കാന്‍ ആശുപത്രിയിലുണ്ട്.
Last Updated : Apr 2, 2019, 10:10 AM IST