കേരളം

kerala

ETV Bharat / state

തൊടുപുഴയിലെ ഏഴ് വയസുകാരന്‍റെ കൊലപാതകം: ഇളയകുട്ടിയെ അച്ഛന്‍റെ മാതാപിതാക്കൾക്കൊപ്പം വിട്ടു - ശിശുക്ഷേമ സമിതി

ഏഴുവയസുകാരന്‍റെ അനുജനെ വിട്ടു തരണം എന്നാവശ്യപ്പെട്ട് കുട്ടികളുടെ അച്ഛന്‍റെ മാതാപിതാക്കൾ ശിക്ഷുക്ഷേമ സമിതിയെ സമീപിച്ചിരുന്നു

ഏഴ് വയസുകാരൻ

By

Published : May 6, 2019, 6:59 PM IST

തൊടുപുഴ:തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച് കൊന്ന ഏഴ് വയസുകാരന്‍റെ ഇളയസഹോദരനെ അച്ഛന്‍റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതി നിർദ്ദേശപ്രകാരം പൊലീസ് കുട്ടിയെ അച്ഛന്‍റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. കുട്ടി ഒരുമാസം ഇവർക്കൊപ്പം ഒപ്പം താമസിക്കും.
ഏഴുവയസുകാരന്‍റെ അനുജനെ വിട്ടു തരണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അച്ഛന്‍റെ മാതാപിതാക്കൾ ശിക്ഷുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു.
അമ്മയുടെ സംരക്ഷണയില്‍ കഴിഞ്ഞ കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് ശിശുക്ഷേമസമിതിക്ക് നല്‍കിയ കത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുത്തച്ഛന്‍റെ കത്ത് ലഭിച്ചതോടെയാണ് ശിശുക്ഷേമ സമിതി തുടര്‍ നടപടിയെടുത്തത്.

ABOUT THE AUTHOR

...view details