കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ പീഡനം ആരോപിച്ച് പതിമൂന്നുകാരന് മർദനം - idukki

നാല് വയസുള്ള പെൺകുട്ടിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് പതിമൂന്നുകാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ച് അവശനാക്കി.പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു

abuse  rape  boy attacked  idukki  shanthanpara
പീഡനം ആരോപിച്ച് പതിമൂന്നുകാരന് മർദനം

By

Published : Jun 20, 2020, 3:20 PM IST

ഇടുക്കി: ശാന്തൻപാറ പൊലീസ് സ്‌റ്റേഷൻ പരിധിയൽ നാല് വയസുള്ള പെൺകുട്ടിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് പതിമൂന്നുകാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ച് അവശനാക്കി. പരുക്കേറ്റ ആൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേ സമയം പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞെതായി പൊലീസ് അറിയിച്ചു. വനിത സിഐയുടെ നേതൃത്വത്തിൽ പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. പ്രായപൂർത്തിയാകാത്തതിനാൽ ആരോപണ വിധേയനായ ആൺകുട്ടിയുടെ സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് സി ഡബ്ല്യു സി അധികൃതർക്ക് കൈമാറും എന്ന് പൊലീസ് അറിയിച്ചു. ആൺകുട്ടിയെ ആക്രമിച്ചവർക്കെതിരെ പൊലീസ് കേസ് എടുക്കും.

ABOUT THE AUTHOR

...view details