കേരളം

kerala

ETV Bharat / state

കൊവിഡ് വ്യാപനം രൂക്ഷമായ രാജക്കാട് പരിശോധന ശക്‌തമാക്കണമെന്ന് ആവശ്യം - covid spread news

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത രാജാക്കാട് പഞ്ചായത്തില്‍ 48 പേരാണ് നിലവിൽ രോഗം ബാധിച്ച് ആശുപത്രികളിൽ ചികിൽസയിലുള്ളത്.

കൊവിഡ് വ്യാപനം വാര്‍ത്ത ആന്‍റിജന്‍ പരിശോധന വാര്‍ത്ത covid spread news antigen examination news
രാജാക്കാട് പഞ്ചായത്ത്

By

Published : Jul 25, 2020, 3:53 AM IST

ഇടുക്കി: കൊവിഡ് 19 വ്യാപനവും ഉറവിടമറിയാത്ത കേസുകളും അനുദിനം വർദ്ധിക്കുന്ന രാജാക്കാട് പഞ്ചായത്തിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വാർഡ് തലത്തിൽ റാപ്പിഡ് ആൻ്റിജൻ പരിശോധന ആരംഭിച്ചെങ്കിലും ഏതാനും ദിവസങ്ങൾക്കകം നിര്‍ത്തിയിരുന്നു. ഇതോടെയാണ് പരിശോധന വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത പ‍ഞ്ചായത്താണ് രാജാക്കാട്. 48 പേരാണ് നിലവിൽ കൊവിഡ് രോഗം ബാധിച്ച് ആശുപത്രികളിൽ ചികിൽസയിലുള്ളത്.

875 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിൽ നേതൃത്വം നൽകുന്ന ജനപ്രതിനിധികളും, ആരോഗ്യപ്രവർത്തകരും, സന്നദ്ധ പ്രവർത്തകരും വരെ ഇതിൽപ്പെടും. രോഗം പിടിപെടുന്നവരുടെയും, നിരീക്ഷണത്തിൽ പ്രവേശിക്കുന്നവരുടെയും എണ്ണം രണ്ടാഴ്ച്ചയായി ആശങ്കാജനകമായി വർദ്ധിക്കുകയാണ്. 341 സ്രവ പരിശോധനയും, 476 റാപ്പിഡ് ടെസ്റ്റുകളും അടക്കം 817 പരിശോധനകളാണ് ആരോഗ്യവകുപ്പ് ഇതുവരെ പഞ്ചായത്തിൽ നടത്തിയിരിക്കുന്നത്.

ഇരുപതിനായിരത്തോളമാണ് രാജാക്കാട്ടിലെ ജനസംഖ്യ. ഇതില്‍ ഏകദേശം 3.3 ശതമാനം പേരെ മാത്രമെ പരിശോധനയ്ക്ക് വിധേയരാക്കാൻ കഴിഞ്ഞിട്ടുള്ളു. നിശബ്‌ദവാഹകരെ ഉള്‍പ്പെടെ കണ്ടെത്താന്‍ വിപുമായ പരിശോധന നടത്താത്തതാണ് ആശങ്കക്ക് കാരണം.

ABOUT THE AUTHOR

...view details