കേരളം

kerala

ETV Bharat / state

മൂന്നാറില്‍ വ്യാപക മോഷണം; പ്രദേശവാസികള്‍ ആശങ്കയില്‍ - ഇടുക്കി വാർത്ത

സ്‌കൂളിലും ക്ഷേത്രത്തിലും പെട്ടിക്കടകളിലുമാണ് തുടര്‍ച്ചയായി മോഷണം നടക്കുന്നത്

Munnar region news  Theft cases in kannur  idukki theft cases  മൂന്നാര്‍ മേഖലയില്‍ മോഷണം പെരുകുന്നു  ഇടുക്കി വാർത്ത  മോഷണ വാർത്ത
മൂന്നാര്‍ മേഖലയില്‍ മോഷണം പെരുകുന്നു

By

Published : Dec 16, 2019, 11:34 PM IST

ഇടുക്കി: മൂന്നാര്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഓഫീസ് കുത്തിതുറന്ന് മോഷണം നടന്നതിന് പിന്നാലെ ഗ്രഹാംസ് ലാന്‍ഡ് പാര്‍വ്വതിയമ്മന്‍ ക്ഷേത്രത്തിലും സമീപത്തെ പെട്ടിക്കടയിലും മോഷണം. ക്ഷേത്ര കവാടത്തിൻ്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. എണ്ണായിരത്തോളം രൂപ മോഷ്ടിക്കപ്പെട്ടു. ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന കിണ്ടിയുള്‍പ്പെടെയുള്ള പാത്രങ്ങള്‍ കവര്‍ന്നെങ്കിലും സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. ക്ഷേത്ര ദര്‍ശനത്തിന് എത്തിയവരാണ് മോഷണവിവരം പൊലീസില്‍ അറിയിച്ചത്.

മൂന്നാര്‍ മേഖലയില്‍ മോഷണം വര്‍ധിക്കുന്നു

മോഷണം നടത്തിയവര്‍ ക്ഷേത്രത്തിന് സമീപത്തിരുന്ന് മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുമ്പും ക്ഷേത്രത്തില്‍ മോഷണം നടന്നിട്ടുള്ളതായി ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിന് സമീപത്തെ പെട്ടിക്കടയില്‍ നിന്നും 2000 രൂപയും 3000 രൂപയുടെ സിഗററ്റും മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ ദേവികുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നാറില്‍ മോഷണം വ്യാപകമാകുന്നതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.

ABOUT THE AUTHOR

...view details