ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന റോഡിന്‍റെ പുനര്‍നിർമാണം വൈകുന്നതായി പരാതി. മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമന്‍കുത്ത് ആറാംമൈല്‍ റോഡിന്‍റെ പുനര്‍നിർമാണം വൈകുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. 2018ലെ പ്രളയത്തിലും 2019ലെ കാലവര്‍ഷത്തിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് റോഡിന്‍റെ ഭാഗങ്ങള്‍ ഒലിച്ച് പോയത്. നിർമാണജോലികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രളയത്തിൽ റോഡ് തകർന്നു; പുനർനിർമാണം വൈകുന്നതായി പരാതി
റോഡ് ഒലിച്ചു പോയതോടെ ആറാംമൈല്‍, അമ്പതാംമൈല്‍ എന്നീ മേഖലകളിലെ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്
റോഡ് ഒലിച്ച് പോയതോടെ ആറാംമൈല്‍, അമ്പതാംമൈല്‍ എന്നീ മേഖലകളിലെ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. തുടര്‍ന്ന് പഞ്ചായത്തിന്‍റെ ഇടപെടലിലൂടെ താല്‍ക്കാലികമായി റോഡ് യാത്രായോഗ്യമാക്കി. സംരക്ഷണ ഭിത്തികള്‍ നിർമിച്ച് പുനര്‍നിർമാണം നടത്തുമെന്ന് പിന്നീട് അറിയിപ്പ് ലഭിച്ചെങ്കിലും തുടര്‍ജോലികള്‍ വൈകുന്നു. അടുത്ത മഴക്കാലത്തിന് മൂന്ന് മാസങ്ങള്‍ മാത്രം ശേഷിക്കെ പാതയുടെ പുനര്‍നിർമാണം നടത്തണമെന്നും ഇല്ലെങ്കിൽ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
താല്‍കാലികമായി നിര്‍മിച്ച പാതയിലൂടെ ജീപ്പ് ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ കടന്നു പോകുന്നുണ്ടെങ്കിലും ആറാംമൈല്‍ ഭാഗത്തേക്കുള്ള സ്വകാര്യ ബസ് സര്‍വീസ് നിലച്ചിരിക്കുകയാണ്. പ്രളയമെടുത്ത പാതയുടെ മറ്റ് ഭാഗങ്ങളും തകര്‍ന്ന് കിടക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എന്നാല്‍ പാതയുടെ പുനര്‍നിർമാണ ജോലികള്‍ വൈകാതെ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജി മാത്യു പറഞ്ഞു. റീ ബിള്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാകും പാതയുടെ നിര്‍മാണം നടത്തുക. നിർമാണവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.