ഇടുക്കി: വണ്ടിപ്പെരിയാറിൽ നാടിനെ ഭീതിയിലാക്കിയ പുലിയെ വനംവകുപ്പ് കെണിയിലാക്കി. വണ്ടിപ്പെരിയാറിനു സമീപം നെല്ലിമല ആറ്റോരം പ്രദേശത്ത് സ്ഥാപിച്ച കെണിയിലാണ് പുലി വീണത്. കുമളി റേഞ്ചാഫീസർ കെ.വി. രതീഷിന്‍റെ നേതൃത്വത്തിലായിരുന്നു പുലിയെ കുടുക്കാൻ കെണി സ്ഥാപിച്ചത്. നാളുകളായി വണ്ടിപ്പെരിയാറിന്‍റെ വിവിധ പ്രദേശങ്ങളിൽ പുലി ഭീതി പരത്തിയിരുന്നു. പുലിയെത്തിയെന്ന് നാട്ടുകാർ പരാതിപ്പെട്ടപ്പോൾ വന്നത് പൂച്ചപ്പുലിയാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ കഴിഞ്ഞ ദിവസം രണ്ട് ആട്ടിൻകുട്ടികളെ പുലി പിടിച്ചതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്നാണ് പ്രദേശത്ത് കെണി സ്ഥാപിച്ചത്.
നാടിനെ വിറപ്പിച്ച പുലി വനംവകുപ്പിന്‍റെ കെണിയില്‍ - വണ്ടിപ്പെരിയാർ
പുലിയെത്തിയെന്ന് നാട്ടുകാർ പരാതിപ്പെട്ടപ്പോൾ വന്നത് പൂച്ചപ്പുലിയാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ കഴിഞ്ഞ ദിവസം രണ്ട് ആട്ടിൻകുട്ടികളെ പുലി പിടിച്ചതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയാണെന്ന് സ്ഥിരീകരിച്ചത്.
പുലി
ആളുകൾ നേരിട്ട് പുലിയെ കണ്ടിട്ടും വനപാലകർ കാര്യമായ നടപടിയെടുക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കെണിയിൽ വീണ പുലിയെ ചെവ്വാഴ്ച വെളുപ്പിനെ പെരിയാർ ടൈഗർ റിസർവിന്‍റെ ഉൾവനത്തിൽ തുറന്നു വിട്ടു. വന്യമൃഗങ്ങൾ വനത്തിൽ നിന്നും പുറത്തെത്താതിരിക്കാനുള്ള കിടങ്ങുകൾ പലയിടത്തും തകർന്ന് കിടക്കുന്നതാണ് വന്യമൃഗങ്ങൾ നാട്ടിലേക്ക് എത്താൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.