തണ്ണിക്കാനത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ അടിച്ച് തകർത്തു - തണ്ണിക്കാനം
തണ്ണിക്കാനം അറുകുഴിയിൽ വൈഗ ഡ്രൈവിംഗ് സകൂൾ ഉടമ എസ് സുമേഷിൻ്റെ മാരുതി 800 കാറാണ് അടിച്ച് തകർത്ത രീതിയിൽ കാണപ്പെട്ടത്.
ഇടുക്കി: ഏലപ്പാറ തണ്ണിക്കാനത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഡ്രൈവിംഗ് സ്കൂളിൻ്റെ കാർ സാമൂഹ്യ വിരുദ്ധർ തകർത്തതായി പരാതി.തണ്ണിക്കാനം അറുകുഴിയിൽ വൈഗ ഡ്രൈവിംഗ് സകൂൾ ഉടമ എസ് സുമേഷിൻ്റെ മാരുതി 800 കാറാണ് അടിച്ച് തകർത്ത രീതിയിൽ കാണപ്പെട്ടത്. ഞായറാഴച രാത്രി 8.30യോടെ തണ്ണിക്കാനത്ത് തന്‍റെ കാർ പാർക്ക് ചെയ്ത ശേഷം സുമേഷ് വീട്ടിലേക്ക് പോയിരുന്നു. രാത്രിയിലാണ് മുൻവശത്തെ ഡോറിൻ്റെ ഗ്ലാസ് അടിച്ച് തകർക്കുകയും സീറ്റ് കീറി നശിപ്പിക്കുകയും ചെയ്തതെന്ന് സുമേഷ് പറയുന്നു. തണ്ണിക്കാനത്ത് സ്വകാര്യ വ്യാപാര സ്ഥാപനത്തിന് സമീപം റോഡരികിലാണ് മാരുതി 800 കാർ സ്ഥിരമായി പാർക്ക് ചെയ്യുന്നത്. രാവിലെ പാല് വിതരണം ചെയ്യാൻ പോയവരാണ് കാറ് തകർന്ന കിടക്കുന്നത് കണ്ടത്. 10,000 രൂപയിലധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് സുമേഷ് പറഞ്ഞു.