കേരളം

kerala

ETV Bharat / state

കടമാക്കുഴിയില്‍ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശം - cardamom

പത്തേക്കറോളം ഏലത്തോട്ടം നശിച്ചു

ഇടുക്കി:  കട്ടപ്പന  cardamom  orchards
കടമാക്കുഴിയില്‍ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശം

By

Published : Aug 9, 2020, 2:29 AM IST

ഇടുക്കി: കട്ടപ്പന നഗരസഭ 24-ാം വാര്‍ഡ് കടമാക്കുഴിയില്‍ വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷി നാശം. പ്രദേശത്തെ പത്ത് ഏക്കറോളം ഏലത്തോട്ടം ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. പെരുമ്പ്രാല്‍ അന്നമ്മ കുര്യാക്കോസിന്‍റെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടൽ ഉണ്ടായത്. ഇവിടെ നിന്നും കൃഷിയിടത്തിലൂടെ കുതിച്ചെത്തിയ മലവെള്ളവും വലിയ പാറക്കല്ലുകളും പത്ത് ഏക്കറോളം വരുന്ന ഏലകൃഷി നശിപ്പിച്ചു.
പെരുമ്പ്രാല്‍ സിനോയി എബ്രഹാം, പുതിയപുരയിടത്തില്‍ കുര്യന്‍ മാത്യു, പുത്തന്‍പുരയ്ക്കല്‍ ചാക്കപ്പന്‍, പുതിയപുരയിടത്തില്‍ സണ്ണി, കുറകുന്നേല്‍ ബെന്നി, മരുതൂര്‍ മോഹന്‍ദാസ് എന്നിവരുടെ ഏലത്തോട്ടമാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. കട്ടപ്പന വില്ലേജ് ഓഫീസര്‍ ജെയ്‌സണ്‍ ജോര്‍ജ്, കട്ടപ്പന കൃഷിഭവനിലെ കൃഷി അസിസ്‌റ്റന്‍റ് എ.അനീഷ് എന്നിവരടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

ABOUT THE AUTHOR

...view details