ഇടുക്കി: പന്നിയാർകൂട്ടി കുളത്തറക്കുഴിയിൽ ടാങ്കർ ലോറി മറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും മുതുവാക്കുടി ഹൈറേഞ്ച് മിൽക്ക് ഫാക്ടറിയിലേക്ക് പാൽ കയറ്റി വന്ന ലോറിയാണ് ഇന്നലെ പുലർച്ചേ അഞ്ചരയോടെ അപകടത്തിൽപ്പെട്ടത്. കൊടുംവളവ് തിരിയാനാകാതെ ലോറി സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കറിൽ നിന്നുള്ള സമീപത്തെ കിണറ്റിലും, തോട്ടിലുമായി ഒഴുകിയിറങ്ങി ഉപയോഗശൂന്യമായി.
പന്നിയാർകൂട്ടി കുളത്തറക്കുഴിയിൽ ടാങ്കർ ലോറി മറിഞ്ഞു
തമിഴ്‌നാട്ടിൽ നിന്നും മുതുവാക്കുടി ഹൈറേഞ്ച് മിൽക്ക് ഫാക്ടറിയിലേക്ക് പാൽ കയറ്റി വന്ന ലോറിയാണ് ഇന്നലെ പുലർച്ചെ അഞ്ചരയോടെ അപകടത്തിൽപ്പെട്ടത്. കൊടുംവളവ് തിരിയാനാകാതെ ലോറി സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.
Also Read:സിഡിഎം മെഷിനിൽ നിന്ന് പണം കവർന്ന സംഭവം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്
2008ലെ റോഡ് നിർമാണത്തിന് ശേഷം ഒരു ഡസനോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. അടിവശത്തുള്ള വീടിൻ്റെ മുകളിലേക്ക് മാങ്ങ കയറ്റിവന്ന ലോറി മറിഞ്ഞ് ഒരാൾ മരിക്കുകയും, വീടിന് കാര്യമായ കേടുപാടുകൾ ഉണ്ടാകുകയും ചെയ്തിരുന്നു. അശാസ്‌ത്രീയമായ നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിരുന്നു. സമീപത്തെ രണ്ടു കുടുംബങ്ങൾ കയ്യേറിയ ഭൂമി വിട്ടു നൽകാൻ തയ്യാറാവാത്തതാണ് റോഡിന്‍റെ വളവ് നിവർത്തി കൊണ്ടുള്ള പുനർനിർമാണം വൈകുന്നതിന് കാരണമെന്ന് പൊതുമരാമത്ത് അധികൃതർ പറയുന്നത്.