കേരളം

kerala

ഇടുക്കിയിലെ സിന്തറ്റിക് ട്രാക്ക് നിര്‍മാണം ഫെബ്രുവരിയിൽ പൂർത്തിയാകും

സ്റ്റേഡിയത്തിന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ താരങ്ങൾക്ക് മികച്ച അവസരമാണ് ഒരുങ്ങുന്നത്.

By

Published : Nov 5, 2020, 5:26 PM IST

Published : Nov 5, 2020, 5:26 PM IST

Updated : Nov 5, 2020, 5:55 PM IST

സിന്തറ്റിക് ട്രാക്ക് നിർമാണം പൂർത്തിയാകും  നിര്‍മാണ ജോലികൾ ഫെബ്രുവരിയിൽ പൂർത്തിയാകും  ഇടുക്കിയിലെ താരങ്ങൾക്ക് പ്രതീക്ഷ  synthetic track will be completed by February  synthetic track idukki  Idukki athletes
സിന്തറ്റിക് ട്രാക്ക് ഉള്‍പ്പടെയുള്ള നിര്‍മാണ ജോലികൾ ഫെബ്രുവരിയിൽ പൂർത്തിയാകും

ഇടുക്കി:അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്ക് ഉള്‍പ്പടെയുള്ളവയുടെ നിര്‍മാണം അടുത്ത ഫെബ്രുവരിയോടെ പൂര്‍ത്തീകരിക്കും. നെടുങ്കണ്ടത്ത് നിര്‍മിയ്ക്കുന്ന ഹൈ ഓൾട്ടിറ്റ്യൂഡ് സ്‌റ്റേഡിയം ജില്ലയുടെ കായിക കുതിപ്പിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.

സിന്തറ്റിക് ട്രാക്ക് നിര്‍മാണം ഫെബ്രുവരിയിൽ പൂർത്തിയാകും

സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോള്‍ ഗ്രൗണ്ട്, ഗാലറി, താരങ്ങള്‍ക്ക് വിശ്രമിയ്ക്കുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പടെയാണ് സ്റ്റേഡിയം ഒരുക്കുന്നത്. ആകെ ഒന്‍പത് കോടി 30 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിയ്ക്കുന്നത്. ഫുട്‌ബോള്‍ ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള ജോലികള്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിയ്ക്കുന്ന സ്‌റ്റേഡിയത്തിന്റെ നിര്‍മാണ ചുമതല കിറ്റ്‌കോയ്ക്കാണ്.

ഗാലറിയിലെ ലൈറ്റ് സ്ഥാപിയ്ക്കല്‍, പ്രവേശന കവാടത്തിന്‍റെ മോടിപിടിപ്പിയ്ക്കല്‍ തുടങ്ങിയ ജോലികള്‍ ഉടന്‍ പൂര്‍ത്തീകരിയ്ക്കും. അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുക്കുന്ന സിന്തറ്റിക് ട്രാക്കിനായിലുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. 2021 ഫെബ്രുവരിയോടെ ട്രാക്ക് ഉള്‍പ്പെടെയുള്ള മുഴുവന്‍ ജോലികളും പൂര്‍ത്തീകരിയ്ക്കും.

Last Updated : Nov 5, 2020, 5:55 PM IST

ABOUT THE AUTHOR

...view details