ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ സര്‍ക്കാര്‍ തിരിച്ച് പിടിച്ച റവന്യൂ ഭൂമിയുടെ സംരക്ഷണ ചുമതല കേരള വനം വികസന കോർപ്പറേഷന് (കെഎഫ്‌ഡിസി ) കൈമാറി. വ്യാജ പട്ടയം ചമച്ച് ജിമ്മി സ്‌കറിയ എന്നയാൾ കാലിപ്‌സോ ക്യാമ്പ് എന്ന റിസോട്ടിന്‍റെ പേരിൽ കൈവശപ്പെടുത്തിയ അഞ്ചേക്കറിലധികം വരുന്ന ഭൂമിയും കെട്ടിടങ്ങളുമാണ് കെഎഫ്‌ഡിസി ഏറ്റെടുത്തത്.
റവന്യൂ ഭൂമിയുടെ സംരക്ഷണ ചുമതല കെഎഫ്‌ഡിസിക്ക് കൈമാറി - വനം വികസന കോർപ്പറേഷൻ
വ്യാജ പട്ടയം ചമച്ച് ജിമ്മി സ്‌കറിയ എന്നയാൾ കാലിപ്‌സം ക്യാമ്പ് എന്ന സ്ഥാപനത്തിന്‍റെ പേരിൽ കൈവശപ്പെടുത്തിയ അഞ്ചേക്കറിലധികം വരുന്ന ഭൂമിയും കെട്ടിടങ്ങളുമാണ് കെഎഫ്‌ഡിസി ഏറ്റെടുത്തത്.
ഏറ്റെടുത്ത കെട്ടിടങ്ങൾ നശിക്കാതിരിക്കുന്നതിന് സ്ഥലം കെഎഫ്‌ഡിസിയ്ക്ക് കൈമാറാന്‍ സബ് കലക്‌ടര്‍ ജില്ലാ കലക്‌ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കലക്‌ടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് ഇന്നലെ ഉത്തരവ് നല്‍കിയത്. തുടർന്ന് കരാറില്‍ ഒപ്പുവച്ച് സംരക്ഷണ ചുമതല കെഎഫ്‌ഡിസി ഡിവിഷന്‍ മാനേജര്‍ ജോണ്‍സണ്‍ ഏറ്റെടുത്തു. തിരിച്ച് പിടിക്കുന്ന ഭൂമിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം വ്യാജപട്ടയ നിര്‍മാണത്തെക്കുറിച്ചും ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കിനെ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തുന്നതിനും ജില്ലാ കലക്‌ടർ നിര്‍ദ്ദേശിച്ചു.