കേരളം

kerala

ETV Bharat / state

സുഭിഷ കേരളം പദ്ധതി; തരിശ് ഭൂമിയിൽ കൃഷി ഇറക്കി സി.പി.എം

സി.പി.എം ശാന്തമ്പാറ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊട്ടികാനം പാടശേഖരത്തില്‍ തരിശ് കിടന്ന ഒരേക്കറിലധികം പാടത്ത് നെല്‍കൃഷി ആരംഭിച്ചത്. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.

തരിശ് ഭൂമിയിൽ കൃഷി ഇറക്കി സി.പി.എം  സി.പി.എം  സുഭിഷ കേരളം പദ്ധതി  subhisha-kerala-project
സുഭിഷ കേരളം പദ്ധതി; തരിശ് ഭൂമിയിൽ കൃഷി ഇറക്കി സി.പി.എം

By

Published : Sep 9, 2020, 1:32 PM IST

Updated : Sep 9, 2020, 3:32 PM IST

ഇടുക്കി: സുഭിഷ കേരളം പദ്ധതിയുടെ ഭാഗമായി നെല്‍കൃഷിയിറക്കി. സി.പി.എം ശാന്തമ്പാറ ലോക്കല്‍ കമ്മറ്റിയുടെയും യുവജനസംഘടനകളുടെയും സഹകരണത്തോടെയാണ് ഒരേക്കറിലധികം വരുന്ന തരിശ് പാടശേഖരം വിളനിലമാക്കി മാറ്റിയത്.

സുഭിഷ കേരളം പദ്ധതി; തരിശ് ഭൂമിയിൽ കൃഷി ഇറക്കി സി.പി.എം
വരാനിരിക്കുന്ന വലിയ ഭക്ഷ്യ ക്ഷാമത്തെ മറികടക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിഷ കേരളം പദ്ധതി ഹൈറേഞ്ച് മേഖലയില്‍ വിവിധ സംഘടനകളും സ്വയം സഹായ സംഘങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായിട്ടാണ് സി.പി.എം ശാന്തമ്പാറ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊട്ടികാനം പാടശേഖരത്തില്‍ തരിശ് കിടന്ന ഒരേക്കറിലധികം പാടത്ത് നെല്‍കൃഷി ആരംഭിച്ചത്. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.നെല്‍ കൃഷിക്കൊപ്പം കപ്പ, ജൈവ പച്ചക്കറി എന്നിവയും വിപുലമായി ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. വിളവെടുക്കുന്നവ ന്യായ വിലക്ക് ജനങ്ങളിലെക്ക് എത്ത്ക്കാനാണ് ഇവരുടെ തീരുമാനം.
Last Updated : Sep 9, 2020, 3:32 PM IST

ABOUT THE AUTHOR

...view details