കേരളം

kerala

ETV Bharat / state

പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി വിദ്യാര്‍ഥികള്‍ - Students visited

പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനങ്ങൾ അടുത്തറിയുന്നതിനായാണ് വിദ്യാർഥികൾ എത്തിയത്

പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി വിദ്യാര്‍ഥികള്‍

By

Published : Jul 19, 2019, 4:32 AM IST

Updated : Jul 19, 2019, 4:48 AM IST

ഇടുക്കി: ബൈസൺവാലി പഞ്ചായത്തിലെ പൊട്ടൻകാട് സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ യുപി വിഭാഗം വിദ്യാർഥികൾ രാജാക്കാട് പൊലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി. പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനങ്ങൾ അടുത്തറിയുന്നതിനായാണ് വിദ്യാർഥികൾ എത്തിയത്. സർക്കിൾ ഇൻസ്പെക്ടർ എൽഎച്ച് ഹണി, എസ്ഐ പിഡി അനൂപ്‌ മോൻ എന്നിവർ സ്റ്റേഷന്‍റെ പ്രവർത്തനങ്ങൾ വിവരിച്ചു. സ്റ്റേഷനിലെ രേഖകൾ തയ്യാറാക്കുന്ന രീതികൾ, വാർത്താ വിനിമയ സംവിധാനം, മറ്റ് സൗകര്യങ്ങൾ തുടങ്ങിയവ കുട്ടികളെ പരിചയപ്പെടുത്തി.

പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി വിദ്യാര്‍ഥികള്‍

എന്താണ് കുറ്റകൃത്യം, കുറ്റകൃത്യമുണ്ടായാല്‍ പ്രതിയെ പിടികൂടുന്ന രീതി, കുട്ടികളിലെ ലഹരി ഉപയോഗവും അവയിൽ നിന്നും മോചനം നേടേണ്ടതിന്‍റെ ആവശ്യകത, കുറ്റകൃത്യം ശ്രദ്ധയിൽപ്പെട്ടാൽ അത് പൊലീസിനെ അറിയിക്കേണ്ടതിന്‍റെ ആവശ്യകത, നിയമങ്ങൾ അനുസരിക്കേണ്ടതിന്‍റെ പ്രാധാന്യം തുടങ്ങിയവയും പൊലീസ് ഉദ്യോഗസ്ഥര്‍ വിവരിച്ചു.

Last Updated : Jul 19, 2019, 4:48 AM IST

ABOUT THE AUTHOR

...view details