ഇടുക്കി: ഇടുക്കിയിലെ അടിമാലി ഗവണ്‍മെന്‍റ് സ്‌കൂളില്‍ പ്ലസ് ടു തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. ആദിവാസി പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്. ഉപരിപഠന സാധ്യതകൾ ഇല്ലാത്തതിനാൽ പത്താം ക്ലാസിന് ശേഷം തുടർ പഠനം അവസാനിപ്പിക്കുകയാണ് പലരും.
ദേവിയാർ കോളനി ഗവ സ്‌കൂളില്‍ വൊക്കേഷണൽ കോഴ്‌സ് ഉണ്ടെങ്കിലും പരിമിതമായ സീറ്റുകളേ നിലവിലുള്ളൂ. ഇവിടെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.