കേരളം

kerala

ETV Bharat / state

ഭൂസര്‍വെയുടെ പേരില്‍ പണപ്പിരിവ് നടത്തിയാല്‍ കര്‍ശന നടപടിയെന്ന് ജില്ലാ കലക്‌ടര്‍ - money collected

ഇടുക്കി ജില്ലയില്‍ പട്ടയ നടപടികളുമായി ബന്ധപ്പെട്ട് ചില വില്ലേജുകളുടെ പരിധിയില്‍ പണപ്പിരിവ് നടക്കുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി

ജില്ലാ കലക്‌ടര്‍  ഭൂ സര്‍വെ  പണപ്പിരിവ്  കര്‍ശന നടപടി  കലക്‌ടര്‍ എച്ച്. ദിനേശന്‍  strict action  money collected  survey
ഭൂ സര്‍വെയുടെ പേരില്‍ പണപ്പിരിവ് നടത്തിയാല്‍ കര്‍ശന നടപടിയെന്ന് ജില്ലാ കലക്‌ടര്‍

By

Published : Oct 20, 2020, 10:41 AM IST

ഇടുക്കി: ഭൂസര്‍വെയുടെ പേരില്‍ വ്യക്തികളോ ജനകീയ സമിതികളോ പണപ്പിരിവ് നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്‌ടര്‍ എച്ച്. ദിനേശന്‍. ഇടുക്കി ജില്ലയില്‍ പട്ടയ നടപടികളുമായി ബന്ധപ്പെട്ട് ചില വില്ലേജുകളുടെ പരിധിയില്‍ പണപ്പിരിവ് നടക്കുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കഞ്ഞിക്കുഴി, വാഴത്തോപ്പ്, കരിമണ്ണൂര്‍ വില്ലേജുകളുടെ പരിധിയില്‍ പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍വെ നടപടികള്‍ നടന്നു വരുകയാണ്. ഭൂമി അളക്കുന്നതിനോ മറ്റ് നടപടിക്രമങ്ങള്‍ക്കോ ഭൂ ഉടമകള്‍ പ്രത്യേക പ്രതിഫലം ആര്‍ക്കും നല്‍കേണ്ടതില്ല. സര്‍വെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക പ്രതിഫലം നല്‍കിയാണ് സര്‍വെയര്‍മാരെ നിയോഗിച്ചിരിക്കുന്നതെന്നും ജില്ലാ കലക്‌ടര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details