ഇടുക്കി: സേനാപതി ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായതായി പരാതി. കഴിഞ്ഞ ദിവസം പകല്‍ സമയത്ത് സേനാപതി മാര്‍ബേസില്‍ സ്‌കൂളിന് സമീപം കൃഷിയിടത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നത്. ചുവന്നകുഴിയില്‍ രാജേഷിന്‍റെ ഒരു വയസ് പ്രായമുള്ള ആടുകളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്.
തെരുവുനായ ശല്യം, സേനാപതിയിൽ ആടുകളെ നായ്ക്കള്‍ കടിച്ചു കൊന്നു - കേരള വാർത്തകൾ
സേനാപതി ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷം. വളർത്തു മൃഗങ്ങളെയും പ്രദേശവാസികളെയും ആക്രമിക്കുന്നത് നിത്യസംഭവം. ബന്ധപ്പെട്ട അധികൃതർ നടപടി സ്വികരിക്കണമെന്ന ആവശ്യവുമായി ജനങ്ങൾ.
ശബ്‌ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴേക്കും കൂട്ടമായെത്തിയ തെരുവ് നായ്ക്കള്‍ ഓടി മറഞ്ഞിരുന്നു. വളര്‍ത്തു മൃഗങ്ങള്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് പതിവാണെന്നും സ്‌കൂൾ വിദ്യാർഥികളെയും ബൈക്ക് യാത്രികരെയും ആക്രമിക്കാൻ തെരുവ് നായ്ക്കൾ ഓടിക്കുന്നത് നിത്യസംഭവമാണ് എന്നും പ്രദേശവാസികൾ പറയുന്നു. തെരുവ് നയാ ശല്യം രൂക്ഷമായതിനെ തുടർന്ന് കോഴി, മുയൽ തുടങ്ങിയ കൃഷികളും പ്രതിസന്ധിയിലായിരിക്കുകയാണ്.
തെരുവ് നായ നിയന്ത്രണത്തിന് അധികൃതര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ബന്ധപ്പെട്ട അധികൃതർ ഇതിനൊരു പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.