ഇടുക്കി:അടിമാലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ തൃശൂരിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വയറുവേദനയെ തുടർന്ന് പെൺകുട്ടി കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴായിരുന്നു പീഡന വിവരം പുറത്തറിയുന്നത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛൻ അറസ്റ്റിൽ - പെൺകുട്ടി
വയറുവേദനയെ തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛൻ അറസ്റ്റിൽ
പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞതോടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന പ്രതി മുങ്ങുകയായിരുന്നു. ഇയാൾ ഒന്നിലേറെ തവണ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായാണ് വിവരം. പ്രതി ഹോട്ടൽ തൊഴിലാളിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് അടിമാലി പൊലീസ് അറിയിച്ചു.