ഇടുക്കി: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി നവീകരണം നടത്തുന്ന ദേശീയപാത എണ്‍പത്തിയഞ്ചില്‍ സ്റ്റേ മാറിയതോടെ നിർമാണം പുനരാരംഭിച്ചു. ഇടുങ്ങിയ ടൗണ്‍ ഒഴിവാക്കി ഹാരിസൺ മലയാളം കമ്പനിയുടെ സ്ഥലത്തുകൂടി പന്നിയാര്‍ പുഴയ്ക്ക് കുറുകെ പുതിയപാലം നിര്‍മ്മിച്ച് റോഡ് നിര്‍മ്മിക്കുന്നതിനായിരുന്നു പദ്ധതി. എന്നാല്‍ ഹാരിസൺ കമ്പനി സ്റ്റേ വാങ്ങിയതിനെ തുടര്‍ന്ന് പൂപ്പാറയ്ക്ക് സമീപമാണ് നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചിരുന്നത്.
പൂപ്പാറയ്ക്ക് ആശ്വാസമാകും; ദേശീയപാത നിര്‍മ്മാണം പുനരാരംഭിച്ചു
ഇടുങ്ങിയ ടൗണ്‍ ഒഴിവാക്കി ഹാരിസൺ മലയാളം കമ്പനിയുടെ സ്ഥലത്തുകൂടി പന്നിയാര്‍ പുഴയ്ക്ക് കുറുകെ പുതിയപാലം നിര്‍മ്മിച്ച് റോഡ് നിര്‍മ്മിക്കുന്നതിനായിരുന്നു പദ്ധതി.
382 കോടി ചെലവില്‍ തുടങ്ങിയ ദേശീയപാത നിര്‍മ്മാണം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശ്, ഇടുക്കി എം പി ഡീന്‍കുര്യാക്കോസ് എന്നിവര്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തുകയും ഉപാധികളോടെ റോഡ് നിര്‍മ്മാണത്തിന് സ്ഥലം വിട്ടു നല്‍കുകയുമായിരുന്നു. ചർച്ച ഫലം കണ്ടതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുകയും ചെയ്തു. പുതിയ പാലം നിര്‍മ്മിച്ച് റോഡ് ഗതിമാറ്റി നിര്‍മ്മിക്കുന്നതോടെ കാലങ്ങളായുള്ള പൂപ്പാറ ടൗണിലെ ഗതാഗതക്കുരുക്കിനും പരിഹാരം കാണാന്‍ കഴിയും.