ഇടുക്കി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും 65 വയസിന് മുകളില്‍ പ്രായമായവരെ ഒഴിവാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം ശ്രീമന്ദിരം ശശികുമാര്‍. കൊവിഡിന്‍റെ മറവില്‍ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രായമായവരെ തൊഴില്‍ എടുക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണെങ്കില്‍ അവര്‍ക്ക് കൂലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ശശികുമാര്‍ ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും 65 വയസിന് മുകളിലുള്ളവരെ ഒഴിവാക്കുന്നതിനെതിരെ പരാതി - idukki
കൊവിഡിന്‍റെ മറവില്‍ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് ആക്ഷേപം
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും 65 വയസിന് മുകളിലുള്ളവരെ ഒഴിവാക്കുന്ന നടപടി മനുഷ്യാവകാശ ലംഘനമെന്ന് ശ്രീമന്ദിരം ശശികുമാര്‍
രാജ്യത്ത് ലക്ഷകണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ ഇത് കാരണമാകും. ഇടുക്കിയില്‍ മാത്രം ഇരുപത്തിയാറായിരത്തിലധികം പേരുടെ വരുമാനം ഇല്ലാതാകും. തൊഴിലുറപ്പ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത് പോലെ തൊഴില്‍ ചെയ്യാന്‍ സാധ്യമല്ലാത്ത തൊഴിലാളികള്‍ക്ക് കൂലി നല്‍കണമെന്ന നിര്‍ദേശം ഇക്കാര്യത്തില്‍ നടപ്പിലാക്കണമെന്നും ശശികുമാര്‍ പറഞ്ഞു.