ഇടുക്കി: അംഗങ്ങളുടെ മാത്രം ഉന്നമനത്തിന് വേണ്ടി ഉള്ളതല്ല കൂട്ടായ്മകളെന്ന് തെളിയിക്കുകയാണ് ഉടുമ്പൻചോലയിലെ ഒരു കൂട്ടം യുവാക്കൾ. 13 അംഗങ്ങളടങ്ങുന്ന ഉടുമ്പൻചോല ശ്രീ ഗുരു സ്വയം സഹായ സംഘത്തിലെ അംഗങ്ങളാണ് തങ്ങൾക്ക് ലഭിച്ച ലാഭ വിഹിതം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നൽകി മാതൃകയായത്.
കൊവിഡ് പ്രവർത്തനങ്ങളിൽ മാതൃക തീർത്ത് ശ്രീ ഗുരു സ്വയം സഹായ സംഘം - MASK
5000 ത്തിലധികം രൂപയുടെ ഭക്ഷ്യധാന്യ കിറ്റുകളാണ് ശ്രീഗുരു സ്വയം സഹായ സംഘത്തിലെ അംഗങ്ങൾ ക്വാറന്‍റീനിൽ കഴിയുന്നവർക്ക് വീടുകളിൽ എത്തിച്ചു നൽകിയത്.
കൊവിഡ് പ്രവർത്തനങ്ങളിൽ മാതൃക തീർത്ത് ശ്രീ ഗുരു സ്വയം സഹായ സംഘം
5000 ത്തിലധികം രൂപയുടെ ഭക്ഷ്യധാന്യ കിറ്റുകളാണ് ശ്രീഗുരു സ്വയം സഹായ സംഘത്തിലെ അംഗങ്ങൾ ക്വാറന്‍റീനിൽ കഴിയുന്നവർക്ക് വീടുകളിൽ എത്തിച്ചു നൽകിയത്. ഇവക്കു പുറമേ ആശാ പ്രവർത്തകർക്കും സിവിൽ ഡിഫൻസ് അംഗങ്ങൾക്കും ഭക്ഷ്യധാന്യങ്ങളും മാസ്കുകളും ഗ്ലൗസുകളും നൽകി. കഴിഞ്ഞ വർഷവും ഇത്തരം പ്രവർത്തനങ്ങൾ സംഘം നടത്തിയിരുന്നു. കൊവിഡ് രോഗികൾക്ക് വിതരണം ചെയ്യുന്നതിനായി കിറ്റുകൾ ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ കെ സജി കുമാറിന് സംഘാംഗങ്ങൾ കൈമാറി.