ഇടുക്കി: അമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് നീക്കണമെന്നും ആവശ്യപ്പെട്ട് മകന്‍റെ പരാതി. പൂപ്പാറ കൊളശ്ശേരി സ്വദേശി അനീഷാണ് അമ്മയുടെ മരണത്തില്‍ ദുരൂഹത ഉന്നയിക്കുന്നത്. 2019 ജൂണ്‍ 22നാണ് അനീഷിന്‍റെ അമ്മയെ വീടിന് പിന്നില്‍ ഗോവണിയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടത്.
തുടര്‍ന്ന് നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ രാധയുടെ തലയില്‍ 20 സെന്‍റിമീറ്റര്‍ നീളത്തില്‍ വലിയ മുറിവുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസിന്‍റെ എഫ് ഐ ആറിലും പോസ്‌റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടിലും മുറിവുകളെ വിവരിച്ചതില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് ചൂണ്ടികാട്ടിയാണ് അനീഷ് പരാതിയുമായെത്തിയത്. സംഭവത്തില്‍ സംശയമുയര്‍ന്നതോടെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അനീഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.