ബ്രേക്ക് ദ ചെയിന്‍ ഡയറിയുമായി അടിമാലി എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂൾ - അടിമാലി എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂൾ
കൊവിഡ് സാമൂഹ്യവ്യാപനം തടയുകയെന്ന ലക്ഷ്യമാണ് ബ്രേക്ക് ദി ചെയിന്‍ ഡയറിക്കുള്ളത്. ദിവസവും സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരുവിവരങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തി സൂക്ഷിക്കാം
ഇടുക്കി:കൊവിഡ് പ്രതിരോധമൊരുക്കാന്‍ ബ്രേക്ക് ദ ചെയിന്‍ ഡയറിയുമായി അടിമാലി എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ്. കൊവിഡ് സാമൂഹ്യവ്യാപനം തടയുകയെന്ന ലക്ഷ്യമാണ് ബ്രേക്ക് ദി ചെയിന്‍ ഡയറിക്കുള്ളത്. ദിവസവും സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരുവിവരങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തി സൂക്ഷിക്കാം.അടിമാലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മേരി യാക്കോബ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വ്യാപാരികള്‍ക്ക് പുറമെ ടൗണിലെ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഡയറി ലഭ്യമാക്കി. അടിമാലിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അജിതാ പിഎന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ രാജേഷ് കെകെ, അധ്യാപകരായ അജി എംഎസ്, അജിമോന്‍ പിസി, വ്യപാരി വ്യവസായി എകോപനസമതി അടിമാലി യൂണിറ്റ് പ്രസിഡന്‍റ് പിഎം ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.