കേരളം

kerala

ETV Bharat / state

പശുക്കളില്‍ ചര്‍മ്മമുഴ വ്യാപകമാകുന്നു ; ഇടുക്കിയിലെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍ - വൈറസ് രോഗമാണ് ചര്‍മ്മമുഴ

തീവ്ര വ്യാപന ശേഷിയുള്ള വൈറസ് രോഗമാണ് ചര്‍മ്മമുഴ. കാലില്‍ നീര്, ശക്തമായ പനി, ശരീരത്തില്‍ രൂപപ്പെടുന്ന മുഴകള്‍ ഇവയെല്ലാമാണ് രോഗ ലക്ഷണങ്ങള്‍. ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന മുഴകള്‍ വലുതായി പൊട്ടുകയും ചെയ്യും

Skin tumor among cows in Idukki  Skin tumor among cows  Skin tumor spreading among cows  Skin tumor spreading among cows in Idukki  പശുക്കളില്‍ ചര്‍മ്മമുഴ വ്യാപകമാകുന്നു  പശുക്കളില്‍ ചര്‍മ്മമുഴ  ചര്‍മ്മമുഴ  ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍  ഇടുക്കിയിലെ ക്ഷീരകര്‍ഷകര്‍  വൈറസ് രോഗമാണ് ചര്‍മ്മമുഴ  അയ്യപ്പൻകോവിൽ
പശുക്കളില്‍ ചര്‍മ്മമുഴ വ്യാപകമാകുന്നു

By

Published : Feb 19, 2023, 4:24 PM IST

ക്ഷീരകര്‍ഷകന്‍റെ പ്രതികരണം

ഇടുക്കി :ജില്ലയിൽ പശുക്കൾക്ക് ചര്‍മ്മമുഴ രോഗം വ്യാപകമാകുന്നു. അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ നിരവധി കർഷകരുടെ പശുക്കൾക്കാണ് തീവ്ര വ്യാപന ശേഷിയുള്ള ഈ രോഗം പിടിപെട്ടിരിക്കുന്നത്. കാലിത്തീറ്റയ്ക്ക്‌ വില വർധിച്ചതോടെ പ്രതിസന്ധിയിലായ ക്ഷീരകർഷകർക്ക് ഇരുട്ടടി ആയിരിക്കുകയാണ് കാലികൾക്ക് പിടിപെട്ടിരിക്കുന്ന ചര്‍മ്മമുഴ എന്ന രോഗം.

തീവ്ര വ്യാപന ശേഷിയുള്ള ഈ വൈറസ് രോഗം പശുക്കള്‍ക്ക് പിടിപെടുന്നതോടെ ശരീരത്തില്‍ മുഴകൾ പ്രത്യക്ഷപ്പെടുന്നു. അവ വലുതായി പൊട്ടുകയും ചെയ്യും. ഒരു പശുവിന് ഉണ്ടാകുന്ന രോഗം പരിസരത്ത് വളർത്തുന്ന വിവിധ പശുക്കളിലേക്ക് വ്യാപിക്കുന്നു.

Also Read: കന്നുകാലികളിൽ ചർമ്മമുഴ രോഗം പടരുന്നു; ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍

പാൽ ഉത്പാദനം കുറയുന്നതോടൊപ്പം പശുക്കൾ അവശനിലയില്‍ ആവുകയും ചെയ്യും. കാലിൽ നീര്, ശക്തമായ പനി, ശരീരത്തിൽ ഉണ്ടാകുന്ന മുഴകൾ ഇവയെല്ലാമാണ്‌ രോഗലക്ഷണം. അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ നിരവധി പശുക്കള്‍ക്ക് രോഗം പിടിപെട്ടതോടെ 50 ഓളം കർഷകരുടെ പശുക്കള്‍ക്ക് പ്രതിരോധ വാക്‌സിൻ എടുത്തു. എന്നാൽ ശ്വാശ്വതമായ മരുന്ന് ലഭ്യമാകുന്നില്ലെന്നും ഗ്രാമപഞ്ചായത്ത്‌ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നുമാണ് കർഷകരുടെ പരാതി.

അതോടെ വലിയ തുക ചെലവഴിച്ച് കർഷകർ മരുന്ന് വാങ്ങി നൽകുകയാണ്. അതേ സമയം എൽ എസ് ഡി എന്ന പ്രതിരോധ വാക്‌സിൻ നൽകുന്നുണ്ടെന്നും രോഗം സ്ഥിരീകരിച്ച പശുക്കള്‍ക്ക് ആന്‍റിബയോട്ടിക്, ഇൻജക്ഷൻ ഉൾപ്പടെയുള്ളവ നൽകുന്നുണ്ടെന്നുമാണ് മൃഗാശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. പഞ്ചായത്ത്‌ വാഹന സൗകര്യം ഏർപ്പെടുത്തേണ്ടതുണ്ടെന്നും രോഗം ശ്രദ്ധയിൽപ്പെട്ടാൽ ആളുകൾ കൃത്യമായി വിവരം അറിയിക്കണമെന്നും മൃഗാശുപത്രി അധികൃതർ പറഞ്ഞു.

ABOUT THE AUTHOR

...view details