കേരളം

kerala

ETV Bharat / state

കൊവിഡിനൊപ്പം ജീവിക്കേണ്ട സാഹചര്യം: മന്ത്രി എംഎം മണി

ലൈഫ് പദ്ധതിയും കൊവിഡ് പ്രതിരോധവും ഉള്‍പ്പെടെ സര്‍ക്കാര്‍ മികച്ച രീതിയിലാണ് ചെയ്യുന്നതെന്നും വൈദ്യുതി മന്ത്രി എംഎം മണി.

എംഎം മണി വാര്‍ത്ത  കൊവിഡ് വാര്‍ത്ത  mm mani news  covid news
എംഎം മണി

By

Published : Sep 6, 2020, 10:11 PM IST

ഇടുക്കി: കൊവിഡിനൊപ്പം ജീവിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ജാഗ്രതയോടെയുള്ള സമീപനമാണ് ഇപ്പോള്‍ ഏറെ ആവശ്യമെന്നും വികസനവും അതിനൊപ്പം തന്നെ നടക്കണമെന്നും മന്ത്രി പറഞ്ഞു. ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിനായി നിര്‍മിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് പദ്ധതിയും കൊവിഡ് പ്രതിരോധവും ഉള്‍പ്പെടെ സര്‍ക്കാര്‍ മികച്ച രീതിയിലാണ് ചെയ്യുന്നതെന്നും മന്ത്രി എംഎം മണി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസന രംഗത്ത് വലിയ മുന്നേറ്റങ്ങളാണ് നടത്തുന്നത്. ലൈഫ് പദ്ധതിയും കൊവിഡ് പ്രതിരോധവും ഉള്‍പ്പെടെ സര്‍ക്കാര്‍ മികച്ച രീതിയിലാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
ഒരു കോടി 30 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനമാണ് നടന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു നിര്‍മ്മാണം. കെട്ടിടത്തിന്‍റെ ഭാഗമായുള്ള കമ്മ്യൂണിറ്റി ഹാളിന്‍റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കറുപ്പായി സി, വൈസ് പ്രസിഡന്‍റ് ശേഖര്‍റാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍ രാധാകൃഷ്ണന്‍, ജനപ്രതിനിധികളായ ശശീന്ദ്രന്‍, ശ്രീദേവി അന്‍പുരാജ്, മുരുകേശ്വരി രവി, സൈമണ്‍ എസ്, പഞ്ചായത്ത് സെക്രട്ടറി റ്റി. രഞ്ചന്‍, വിവിധ രാഷ്ട്രിയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details