കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ സിഗ്നേച്ചര്‍ വാള്‍ ഉദ്ഘാടനം ചെയ്‌തു - തെരഞ്ഞെടുപ്പ് കമ്മീഷൻ

സമ്മതിദാനാവകാശത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം നടത്തുന്ന 'സ്വീപ്പ്' ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സിഗ്നേച്ചര്‍ വാള്‍ സ്ഥാപിച്ചിട്ടുള്ളത്

signature wall  സിഗ്‌നേച്ചര്‍ വാള്‍  സിഗ്‌നേച്ചര്‍ വാള്‍ ഉദ്ഘാടനം ചെയ്‌തു  idukki  ഇടുക്കി  തെരഞ്ഞെടുപ്പ് കമ്മീഷൻ  election commission
signature wall

By

Published : Mar 16, 2021, 5:00 PM IST

ഇടുക്കി: 'ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുത്' എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആപ്‌തവാക്യ തലക്കെട്ടോടെ സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ച സിഗ്നേച്ചര്‍ വാള്‍ ജില്ലാ കലക്‌ടര്‍ എച്ച്. ദിനേശനും ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസാമിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സമ്മതിദാനാവകാശത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം നടത്തുന്ന 'സ്വീപ്പ്' ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സിവില്‍ സ്റ്റേഷനില്‍ സിഗ്നേച്ചര്‍ വാൾ സ്ഥാപിച്ചിട്ടുള്ളത്. ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ച് തുണിയിലാണ് മതിൽ തീര്‍ത്തിരിക്കുന്നത്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇവിടെ തങ്ങളുടെ ഒപ്പു രേഖപ്പെടുത്തി ഐക്യദാര്‍ഢ്യം അറിയിക്കാം.

ABOUT THE AUTHOR

...view details