സ്വകാര്യ എസ്റ്റേറ്റില്‍ കയറി ജീവനക്കാരെ ആക്രമിച്ച പ്രതി പിടിയില്‍ - പ്രതി പിടിയില്‍
ഉടമസ്ഥ അവകാശത്തെ ചൊല്ലി തർക്കം നിലനിൽക്കുന്ന ശാന്തൻപാറ കെ.ആർ. വി എസ്റ്റേറ്റിൽ കഴിഞ്ഞ ജൂലൈ 15 - ന് തോക്കുമായി എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും, മർദിക്കുകയും ചെയ്ത സംഭവത്തിലാണ് പ്രതി പിടിയിലായിരിക്കുന്നത്.
ഇടുക്കി: ശാന്തൻ പാറയിലെ സ്വകാര്യ എസ്റ്റേറ്റിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ ശാന്തൻ പാറ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം താഴത്തങ്ങാടി തുരുത്തിയിൽ പ്രദീപ് (43) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം നിലനിൽക്കുന്ന ശാന്തൻപാറ കെ.ആർ. വി എസ്റ്റേറ്റിൽ കഴിഞ്ഞ ജൂലൈ 15 - ന് തോക്കുമായി എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും, മർദിക്കുകയും ചെയ്ത സംഭവത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. എസ്റ്റേറ്റിലെ ജീവനക്കാരിൽ ഒരാളെ തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ച പ്രദീപിനെതിരെ കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയിതിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.