ഇടുക്കി:അടിമാലി താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിനോട് ചേര്‍ന്ന ഭാഗത്തെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്ന് വ്യാപക പ്രതിഷേധത്തിന് ഇടവരുത്തി. രാവിലെ അടിമാലി ടൗണിലാകെ ദുര്‍ഗന്ധം പരന്നതോടെയാണ് സെപ്‌ടിക് ടാങ്കില്‍ നിന്നും കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മാലിന്യം ആശുപത്രി മുറ്റത്തു നിന്നും ദേശീയപാതയിലേക്ക് വ്യാപിച്ചു.
അടിമാലി താലൂക്ക് ആശുപത്രി സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ചു ; നാട്ടുകാർ പ്രതിഷേധത്തിൽ
മാലിന്യം ആശുപത്രി മുറ്റത്തു നിന്നും ദേശീയപാതയിലേക്ക് വ്യാപിച്ചതോടെ സമീപവാസികളും പ്രതിഷേധവുമായി രംഗത്തെത്തി
അടിമാലി താലൂക്ക് ആശുപത്രിയിൽ സെപ്‌ടിക് ടാങ്ക് പൊട്ടിയൊലിക്കുന്നു
പ്രതിഷേധം വ്യാപകമായതോടെ ആശുപത്രി അധികൃതര്‍ ശുചിമുറികളില്‍ നിന്നും സെപ്‌റ്റിക് ടാങ്കിലേക്ക് വരുന്ന പ്രധാന പൈപ്പുകള്‍ അടച്ചു. സെപ്‌റ്റിക് ടാങ്കിലേക്കുള്ള പൈപ്പിനുള്ളില്‍ തുണിയുള്‍പ്പെടെയുള്ള വസ്‌തുക്കള്‍ കുരുങ്ങിയതാണ് മാലിന്യം പുറത്തേക്കൊഴുകാന്‍ ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Last Updated : Sep 5, 2019, 8:38 PM IST