ഇടുക്കി:കൊവിഡ് മാർഗനിർദേശങ്ങൾ ഉറപ്പാക്കാൻ 15 സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരെ ജില്ലയിൽ നിയമിച്ചു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ നിയന്ത്രണങ്ങള്‍, സാമൂഹിക അകലം തുടങ്ങിയവ ജില്ലയില്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ നിർദേശത്തിന്‍റെ അടിസ്ഥാനത്തില്‍ 15 സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരെ ജില്ലാ കലക്‌ടർ നിയമിച്ചത്. രണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്കായി ഒരു സെക്‌ടറൽ മജിസ്‌ട്രേറ്റ് എന്ന നിലയിലാണ് മജിസ്‌ട്രേറ്റുമാര നിയമിച്ചിട്ടുള്ളത്.
കൊവിഡ് മാർഗനിർദേശങ്ങൾ ഉറപ്പാക്കാൻ സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു - covid prortocol
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ നിയന്ത്രണങ്ങള്‍, സാമൂഹിക അകലം തുടങ്ങിയവ ജില്ലയില്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് 15 സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരെ ജില്ലയിൽ നിയമിച്ചു
പൊതുജനങ്ങള്‍ കൂടിച്ചേരുന്ന സ്ഥലങ്ങളില്‍ ഏതു സമയത്തും പരിശോധന നടത്തുന്നതിനും കൊവിഡ് മാർഗനിർദേശങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തുന്ന സാഹചര്യത്തില്‍ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാർക്ക് അധികാരമുണ്ട്. ജില്ലയില്‍ കൊവിഡ് കേസുകള്‍ വർധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും വീഴ്‌ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്‌ടർ എച്ച്. ദിനേശൻ അറിയിച്ചു.