ഇടുക്കി:വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആദിവാസി ബാലനെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ മൂലം തെരച്ചില്‍ നടത്താനാവാത്ത സാഹചര്യത്തില്‍ റെസ്‌ക്യൂ സംഘം ഇന്നത്തെ(06.08.2022) തെരച്ചില്‍ അവസാനിപ്പിച്ചു. കുട്ടിക്കായുള്ള തെരച്ചില്‍ നാളെയും തുടരാന്‍ നിര്‍ദേശം നൽകിയിട്ടുള്ളതായി പീരുമേട് തഹസില്‍ദാര്‍ വിജയലാല്‍ കെ.എസ് അറിയിച്ചു.
വണ്ടിപ്പെരിയാറിൽ ഒഴുക്കില്‍പ്പെട്ട ആദിവാസി ബാലനെ കണ്ടെത്താനായില്ല; തെരച്ചില്‍ നാളെയും തുടരും
കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നാണ് റെസ്‌ക്യൂ സംഘം ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചത്.
രണ്ട് ടീമായി തിരിഞ്ഞ് രാവിലെ 7 മണി മുതല്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. ഒരു സംഘം പരുന്തുംപാറയ്‌ക്ക് താഴെ ഭാഗത്തും ഒരു സംഘം പുറക്കയം ഭാഗത്തുമാണ് തെരച്ചില്‍ നടത്തിയത്. എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെ ഏറെ ദുര്‍ഘടമായ വഴിയിലൂടെ യാത്ര ചെയ്‌താല്‍ മാത്രമേ കുട്ടി ഒഴുക്കില്‍പ്പെട്ട ഭാഗത്ത് എത്താന്‍ സാധിക്കുകയുള്ളു.
ഗ്രാമ്പി സ്വദേശിയായ ബാലനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പിതാവ് മാധവനും മാതാവ് ഷൈലയ്‌ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെ കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിൽ കുട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു.
TAGGED:
idukki rain