ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ ഏലം കുത്തകപ്പാട്ട ഭൂമിയിൽ വീണ്ടും സാംപിൾ പ്ലോട്ട് സർവേ നടത്താനൊരുങ്ങി വനംവകുപ്പ്. രണ്ടുമാസം മുമ്പ് കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ച സർവ്വേ നടപടികൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് വനംവകുപ്പ്. ഉടുമ്പൻചോലയിലെ ഏലമലക്കാടുകൾ വനമാക്കി മാറ്റാനുള്ള നീക്കമാണിതെന്നാണ് കർഷകരുടെ ആശങ്ക.
ഏലം കുത്തകപ്പാട്ട ഭൂമിയിൽ വീണ്ടും സാംപിൾ പ്ലോട്ട് സർവ്വേയുമായി വനംവകുപ്പ്
രണ്ടുമാസം മുമ്പ് കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ച സർവ്വേ നടപടികൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് വനംവകുപ്പ്. ഉടുമ്പൻചോലയിലെ ഏലമലക്കാടുകൾ വനമാക്കി മാറ്റാനുള്ള നീക്കമാണിതെന്നാണ് കർഷകരുടെ ആശങ്ക.
ഏലം കുത്തകപ്പാട്ട ഭൂമിയിൽ വീണ്ടും സാംപിൾ പ്ലോട്ട് സർവ്വേയുമായി വനംവകുപ്പ്
സർവേയ്ക്കെതിരെ സിപിഎമ്മും കോൺഗ്രസും അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. നടപടിക്കെതിരെ കോണ്‍ഗ്രസ് നെടുങ്കണ്ടം കല്ലാർ വനംവകുപ്പ് ഓഫീസിനു മുമ്പിൽ ആഴി കൂട്ടി പ്രതിഷധിച്ചു. ജനവാസ മേഖലയിൽ വനമുണ്ടാക്കാൻ ഏതെങ്കിലും ഉദ്യോഗസ്ഥൻ തുനിഞ്ഞാൽ ഇവിടെ കാലു കുത്താൻ സമ്മതിക്കില്ലന്ന് സിപിഎമ്മും മുന്നറിയിപ്പ് നൽകി.