കേരളം

kerala

ETV Bharat / state

ഇനി പമ്പാവാസന് അരികെ ; പുല്ലുമേട്ടിൽ ഒത്തുകൂടി മകര ജ്യോതി ദർശിച്ച് സായൂജ്യമടഞ്ഞ് ആയിരങ്ങള്‍

ശരണമന്ത്രങ്ങളാല്‍ ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ പുല്ലുമേട്ടിൽ നിലയുറപ്പിച്ച് മകര ജ്യോതി ദർശിച്ച് ആയിരക്കണക്കിന് ഭക്തർ

Sabarimala Pilgrims  Pullumett  Makara Jyothi  Pilgrims returns to sabarimala  Idukki Pullumett  പുല്ലുമേട്ടിൽ മകര ജ്യോതി ദർശനം  ആയിരങ്ങള്‍ മലയിറങ്ങി  പുല്ലുമേട്ടിൽ മകര ജ്യോതി ദർശിച്ച്  ഇടുക്കി  മകര ജ്യോതി  വള്ളക്കടവ്  പുല്ലുമേട്ടില്‍ എത്തിയ അയ്യപ്പന്‍മാര്‍  ഇടുക്കി ജില്ല ഭരണകൂടം  കെഎസ്ആര്‍ടിസി  കെഎസ്ആര്‍ടിസി കുമളി ഡിപ്പോ  സർക്കാർ വാഹനങ്ങള്‍
പുല്ലുമേട്ടിൽ മകര ജ്യോതി ദർശിച്ച് സായൂജ്യമടഞ്ഞ് ആയിരങ്ങള്‍ മലയിറങ്ങി

By

Published : Jan 14, 2023, 10:48 PM IST

ഇടുക്കി : പുല്ലുമേട്ടിൽ നിലയുറപ്പിച്ച് മകര ജ്യോതി ദർശിച്ച് ദര്‍ശന പുണ്യത്തിന്‍റെ സായൂജ്യമടഞ്ഞ് ആയിരക്കണക്കിന് ഭക്തർ മലയിറങ്ങി. ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ന് വൈകിട്ട് 6.46 ഓടെയാണ് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിഞ്ഞത്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ ശരണം വിളികളോടെ ജ്യോതി വണങ്ങി.

പുല്ലുമേട്ടിൽ മകര ജ്യോതി ദർശിച്ച് ആയിരങ്ങള്‍

5528 ഭക്തരാണ് ഇത്തവണ മകര ജ്യോതി ദർശനത്തിന് പുല്ലുമേട്ടിലെത്തിയത്. വള്ളക്കടവ് വഴി 1390 പേരും, സത്രം വഴി 2010 പേരും, ശബരിമലയിൽ നിന്ന് 2411 പേരും ഉള്‍പ്പടെ 5528 പേരാണുണ്ടായിരുന്നത്. ഇതിൽ 283 പേര്‍ മകരജ്യോതി ദർശനത്തിന് മുന്നേ ശബരിമലയിലേക്ക് മടങ്ങി. പുല്ലുമേട്ടിലെ കനത്ത മൂടല്‍മഞ്ഞ് ദര്‍ശനത്തിന് വ്യക്തത കുറച്ചെങ്കിലും ഭക്തർ ആവേശത്തിലായിരുന്നു. പുല്ലുമേട്ടില്‍ എത്തിയ അയ്യപ്പന്‍മാര്‍ മകരജ്യോതി ദിനത്തിലെ സായംസന്ധ്യയെ ശരണം വിളികളാല്‍ മുഖരിതമാക്കി.

പുല്ലുമേട്ടിൽ മകര ജ്യോതിക്കായി കാത്തിരിക്കുന്ന അയ്യപ്പന്മാര്‍

അയ്യനെ കാണാന്‍ : മകരജ്യോതി ദർശിച്ച ശേഷം ഏഴ് മണിയോടെയാണ് പുല്ലുമേട്ടില്‍ നിന്നും ഭക്തരുടെ മടക്കം തുടങ്ങിയത്. കൊവിഡിന് ശേഷം ഇതാദ്യമായാണ് പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്തിന് അവസരമൊരുക്കിയത്. അതുകൊണ്ട് തന്നെ ഭക്തരുടെ വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നതിനാൽ വിപുലമായ സംവിധാനങ്ങളാണ് ഇടുക്കി ജില്ല ഭരണകൂടം ഒരുക്കിയിരുന്നത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും പരമ്പരാഗത പാതകളിലും വിപുലമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചത്. സുരക്ഷാ - ഗതാഗത ക്രമീകരണങ്ങള്‍ക്കായി 1400 പൊലീസ് ഉദ്യോഗസ്ഥരും 155 വനം വകുപ്പ് ഉദ്യോഗസ്ഥരും സേവനരംഗത്ത് ഉണ്ടായിരുന്നു.

സൗകര്യങ്ങള്‍ ഒരുക്കി വകുപ്പുകള്‍ :മകരവിളക്കിനോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡ് നിര്‍മിച്ചിരുന്നു. റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തില്‍ കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ 14 കിലോമീറ്റര്‍ വെളിച്ചത്തിനുള്ള സംവിധാനവും ഒരുക്കിയിരുന്നു. പുല്ലുമേട് മുതല്‍ കോഴിക്കാനം വരെ 14 പോയിന്‍റുകളില്‍ വാട്ടര്‍ ടാങ്കുകള്‍ സജ്ജീകരിച്ച് കുടിവെള്ളത്തിനുള്ള സംവിധാനം ജലവകുപ്പും ഒരുക്കി.

ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പ്

തീര്‍ഥാടകരുടെ സൗകര്യത്തിന് കെഎസ്ആര്‍ടിസി കുമളി ഡിപ്പോയില്‍നിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടില്‍ 65 ബസുകള്‍ സര്‍വീസ് നടത്തി. സത്രം, വള്ളക്കടവ് നാലാം മൈല്‍ പ്രവേശനപാതകള്‍ വഴി ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ ഭക്തരെ കടത്തിവിട്ടുതുടങ്ങി. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ നാലാം മൈല്‍ വഴിയാണ് തിരിച്ചിറങ്ങിയത്. മകരജ്യോതിയ്ക്ക് ശേഷം ഭക്തരെ തിരികെ ഇറക്കിയതിന് ശേഷം മാത്രമാണ് സർക്കാർ വാഹനങ്ങള്‍ കടത്തിവിട്ടത്.

ABOUT THE AUTHOR

...view details