ഇടുക്കി:ശബരിമല മണ്ഡലകാല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി ഇടുക്കി എസ്‌പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം. നവംബർ 15ന് സന്നിധാനം തുറക്കാനിരിക്കെയാണ് പരമ്പരാഗത കാനനപാതയായ വണ്ടിപ്പെരിയാർ, സത്രം, പുല്ലുമേട് എന്നിവിടങ്ങളിൽ സുരക്ഷയൊരുക്കാന്‍ തീരുമാനം. 15-ാം തിയതിക്ക് മുന്‍പ് തന്നെ മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയാക്കാന്‍ കഴിയുമെന്ന് എസ്‌പി വിയു കുര്യാക്കോസ് ഇന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം അറിയിച്ചു.
ശബരിമല മകരവിളക്ക്: സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി പൊലീസ് സംഘം - idukki sp
ഇടുക്കി എസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശബരിമല മണ്ഡലകാല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയത്
ശബരിമല മകരവിളക്ക്: സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി പൊലീസ് സംഘം
സത്രം, പുല്ലുമേട് പാതയിൽ കാടുകൾ വെട്ടി തെളിച്ചു. റോഡിന്‍റെ അറ്റകുറ്റപ്പണികൾ മാത്രമാണ് തീരാനുള്ളത്. റവന്യൂ, പഞ്ചായത്ത്, ഫോറസ്റ്റ് എന്നീ വകുപ്പുകൾ സംയുക്തമായാണ് ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് ഇതുവഴിയെത്തുന്ന അയ്യപ്പഭക്തർക്ക് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നത്. സ്പെഷ്യൽ പൊലീസ് കൺട്രോൾ റൂം ഈ മേഖലയിൽ പ്രവർത്തനം ആരംഭിക്കുമെന്നും ഇടുക്കി എസ്‌പി വിയു കുര്യാക്കോസ് പറഞ്ഞു.