ഇടുക്കി:ശബരി പദ്ധതിക്ക് വീണ്ടും പച്ചക്കൊടി കാണിച്ച സംസ്ഥാന സർക്കാരിന് അഭിനന്ദനം അറിയിക്കുന്നതായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. അൽപ്പം വൈകിയെങ്കിലും തീരുമാനം കേരളത്തിന്‍റെ വികസന പ്രക്രിയക്ക് ഏറെ മാറ്റമുണ്ടാക്കുമെന്നും എംപി പറഞ്ഞു . കഴിഞ്ഞ ദിവസം നടന്ന കാബിനറ്റ് യോഗത്തിലാണ് കേന്ദ്ര ഗവൺമെന്‍റ് നയമനുസരിച്ച് പദ്ധതി തുകയുടെ പകുതി പണം സംസ്ഥാന സർക്കാർ വഹിക്കുമെന്ന് തീരുമാനമെടുത്തത്.
ശബരി പദ്ധതി; സംസ്ഥാന സർക്കാരിന് അഭിനന്ദനമറിയിച്ച് ഡീൻ കുര്യാക്കോസ് - ഡീൻ കുര്യാക്കോസ്
കഴിഞ്ഞ ദിവസം നടന്ന കാബിനറ്റ് യോഗത്തിലാണ് കേന്ദ്ര ഗവൺമെന്‍റ് നയമനുസരിച്ച് പദ്ധതി തുകയുടെ പകുതി പണം സംസ്ഥാന സർക്കാർ വഹിക്കുമെന്ന് തീരുമാനമെടുത്തത്.
2015 ഒക്ടോബറിൽ ഉമ്മൻ ചാണ്ടി സർക്കാർ എടുത്ത നയപരമായ തീരുമാനമായ പകുതി പദ്ധതി വിഹിതം കേരളം വഹിക്കുമെന്ന തീരുമാനം പിന്നീടുവന്ന ഈ സർക്കാർ വേണ്ടെന്നു വയ്ക്കുകയായിരുന്നു. അനാവശ്യമായ ആ തീരുമാനം മൂലം നാലര വർഷമാണ് നഷ്ടമായത്. ഇക്കാലമത്രയും ഇച്ഛാശക്തിയോടെ പദ്ധതി നടപ്പിൽ വരുത്തുവാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി ഒരുമിച്ചു നിന്ന ശബരി ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്കും, അങ്കമാലി മുതൽ ഉള്ള പദ്ധതി പ്രദേശത്ത് സമര രംഗത്ത് സജീവമായ നാട്ടുകാർക്കും പ്രത്യേകം അഭിവാദ്യമറിയിക്കുന്നതായും ഡീൻ കുര്യാക്കോസ് പറഞ്ഞു.