ഇടുക്കി: വട്ടവടയിൽ ബാർബർ തൊഴിലാളികൾ ജാതിവിവേചനം കാണിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണന്ന് ഓൾ കേരള ബാർബേഴ്സ് ആൻ്റ് ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ (എകെബിബിഎ) ജില്ലാ സെക്രട്ടറി ആർ ഷിബു ചെരികുന്നേൽ.
ജാതിവിവേചന വാര്‍ത്ത വ്യാജമെന്ന് ബാർബർ തൊഴിലാളികൾ - വട്ടവട
വട്ടവടയിൽ ആരോപിതരായ തൊഴിലാളികൾക്ക് സംഘടനയുമായ് യാതൊരു ബന്ധവുമില്ലെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ ഷിബു ചെരികുന്നേൽ
ബാർബർ തൊഴിലാളികൾ ജാതിവിവേചനം കാണിച്ചെന്ന ആരോപണം; വാർത്തകൾ വ്യാജമെന്ന് എകെബിബിഎ
വട്ടവടയിൽ ആരോപിതരായ തൊഴിലാളികൾക്ക് സംഘടനയുമായ് യാതൊരു ബന്ധവുമില്ല. സംഘടനാ അംഗത്വമോ സംഘടന പരിപാടികളിലോ പങ്കെടുത്തവരല്ല. ആരോപിതരായ തൊഴിലാളികൾ സംഘടനയിൽ അംഗമായവരാണന്നും ബാർബർ തൊഴിലാളികളെല്ലാം വർണ്ണവിവേചനം കാണിക്കുന്നവരാണന്ന രീതിയിലുമാണ് സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോൾ വ്യാജ പ്രചാരണം നടക്കുന്നത്. കേരളത്തിലെ ബാർബർ തൊഴിലാളികൾക്കാകെ നാണക്കേടുണ്ടാക്കിയ സംഭവമാണ് നടന്നത്. ഇതിൽ സംഘടന പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.